KeralaLatest News

കേരളത്തിന് ആശ്വാസം : മഴയുടെ ശക്തി കുറയും

തിരുവനന്തപുരം : കേരളത്തിന് ആശ്വാസം. ഇന്നുമുതല്‍ മഴയുടെ ശക്തി കുഖയുമെന്ന് കാലാവസ്ഥാനിരീക്ഷണ വിഭാഗം അറിയിച്ചു. അതേസമയം, മഴ സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച ഒരു ജില്ലകളിലും റെഡ് അലര്‍ട്ടില്ല. ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കേരളത്തിന് മുകളിലെ കനത്ത മേഘാവരണം നീങ്ങി. ഒറ്റപ്പെട്ട കനത്തമഴയ്ക്കും പരക്കെ ചെറിയ മഴയ്ക്കും സാധ്യതയുണ്ടെങ്കിലും അന്തരീക്ഷം കൂടുതല്‍ തെളിയുമെന്നാണു പ്രതീക്ഷ. ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ സഹായകരമാകും.

മഴ ശക്തിയായി പെയ്തതോടെ കേരളത്തില്‍ മഴക്കുറവ് 4 ശതമാനത്തിലെത്തി. കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം ജൂണ്‍ 1 മുതല്‍ ഞായര്‍ വരെ 1543 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 1487 മില്ലിമീറ്റര്‍ പെയ്തു. പാലക്കാട് ജില്ലയില്‍ ശരാശരിയെക്കാള്‍ 21 ശതമാനവും കോഴിക്കോട്ട് 18 ശതമാനവും അധികമഴ ലഭിച്ചു. ഇടുക്കിയില്‍ ഇപ്പോഴും 24% മഴക്കുറവുണ്ട്.

പേമാരി പെയ്ത വടക്കന്‍ ജില്ലകളിലടക്കം വെയില്‍ തെളിഞ്ഞതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. പുഴകളിലെ ജല നിരപ്പ് കുറഞ്ഞു. വെള്ളക്കെട്ട് കുറഞ്ഞ സ്ഥലങ്ങളില്‍ വീടുകളിലേക്ക് ആളുകള്‍ മടങ്ങിത്തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button