Latest NewsKerala

5 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : 5 ജില്ലകളിൽ നാളെ(ചൊവ്വ 13.08.2019 ) അവധി. തൃശൂർ,കോഴിക്കോട്.എറണാകുളം ,വയനാട്,മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. വെള്ളക്കെട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും പല സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലുമാണ് ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

Also read :തെക്കന്‍ ജില്ലകളില്‍ വൈകീട്ടോടെ കനത്ത മഴയ്ക്ക് സാധ്യത : മൂന്ന് ദിവസം കനത്ത മഴ

ആരോഗ്യവിദ്യാഭ്യാസ കാര്യാലയം നാളെയും മറ്റന്നാളും നടത്താനിരുന്ന പാരാമെഡിക്കൽ ഡിപ്ലോമ പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കേരള സർവകലാശാലയും എംജി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. റ്റ് യൂണിവേഴ്സിറ്റി പരീക്ഷകൾക്കും പൊതു പരീക്ഷകൾക്കും മാറ്റമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button