Latest NewsInternational

വിമാനത്താവളത്തില്‍ അയ്യാരത്തിലേറെ പ്രതിഷേധക്കാര്‍: വിമാനത്താവളം അടച്ചു

ഹോങ്കോങ്: വിമാനത്താവളത്തില്‍ പ്ലക്കാര്‍ഡുകളേന്തി അയ്യായിരത്തിലേറെ പ്രതിഷേധക്കാര്‍. ഇതോടെ വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതിനേത്തുടര്‍ന്ന് വിമാനത്താവളം അടച്ചു. ഹോങ്കോങിലാണ് സംഭവം. ഹോങ്കോങില്‍ നിന്നും പുറപ്പെടുന്നതും ഇവിടേക്ക് വരുന്നതുമായ എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. ചെക്ക്-ഇന്‍ പ്രോസസ് കഴിഞ്ഞ വിമാനങ്ങളും ഇപ്പോള്‍ പുറപ്പെട്ടവയുമൊഴികെ മറ്റുള്ളവയാണ് റദ്ദാക്കിയത്.

യാത്രക്കാരോട് എത്രയും വേഗത്തില്‍ വിമാനത്താവളത്തില്‍നിന്ന് പുറത്തുകടക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 5000ത്തിലേറെ പ്രതിഷേധക്കാരാണ് വിമാനത്താവളത്തിലും പരിസരത്തുമായി ഒത്തുചേര്‍ന്നിരിക്കുന്നത്. ഹോങ്കോങ് സുരക്ഷിതമല്ലെന്നുള്ള പ്ലക്കാര്‍ഡുകള്‍ കൈയിലേന്തിയാണ് പ്രതിഷേധക്കാര്‍ സംഘടിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button