KeralaLatest News

പ്രളയജലം മുട്ടോളം ഉയര്‍ന്നു; ഒടുവില്‍, വയോധികന്റെ മൃതദേഹം സംസ്‌കരിക്കാന്‍ വീട്ടുകാര്‍ ചെയ്തത്

ഹരിപ്പാട്: കേരളത്തില്‍ എങ്ങും മഴ കനത്ത നാശം വിതച്ചിരിക്കുകയാണ്. മിക്കസ്ഥലങ്ങളിലും വീടും പുരയിടവും പ്രളയജലത്തില്‍ മുങ്ങി. ഇതോടെയാണ് വയോധികന്റെ മൃതദേഹം സംസ്‌കരിക്കാനാവാതെ ബന്ധുക്കള്‍ വലഞ്ഞത്. പ്രളയക്കെടുതിക്കിടയില്‍ ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ കൂടിയായിരുന്ന
കാഞ്ഞൂര്‍ ലക്ഷ്മീ നിവാസില്‍ രാഘവന്‍പിള്ള (97)യുടെ മൃതദേഹം ബന്ധുക്കള്‍ സംസ്‌ക്കരിച്ചത് ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടാണ്. പ്രായാധിക്യം മൂലം അവശനിലയിലായിരുന്ന രാഘവന്‍പിള്ള ശനിയാഴ്ചയാണ് മരിച്ചത്.

ALSO READ: കടയില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന തുണി വിലപോലും കളയാതെ ദുരിതബാധിതര്‍ക്ക് കൊടുത്ത് നൗഷാദ്

തുടരെ പെയ്ത കനത്ത മഴയില്‍ നങ്ങ്യാര്‍കുളങ്ങര ഭുവി കണ്‍വെന്‍ഷന്‍ സെന്ററിന് പുറകുവശത്തുള്ള രാഘവന്‍പിള്ളയുടെ വീട്ടുവളപ്പിലും വെള്ളം കയറിയിരുന്നു. മുട്ടൊപ്പം ഉയര്‍ന്ന വെള്ളക്കെട്ടില്‍ ചിതയൊരുക്കുന്നത് വളരെ ദുഷ്‌ക്കരമായിരുന്നു. എങ്കിലും ബന്ധുക്കള്‍ കൂടിയാലോചിച്ച് വീട്ടുവളപ്പില്‍ തന്നെ ചിതയൊരുക്കി സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ALSO READ: ‘പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍’; പ്രളയക്കെടുതിക്കിടെ സ്വകാര്യ ബസിന്റെ പകല്‍ക്കൊള്ള വ്യക്തമാക്കി യുവാവിന്റെ കുറിപ്പ്

അതിനായി അവര്‍, രണ്ടു ലോഡ് മെറ്റല്‍ കഷണങ്ങള്‍ ഇറക്കി മൃതദേഹം സംസ്‌ക്കരിക്കുന്ന സ്ഥലത്ത് ചതുരാകൃതിയില്‍ നിലം ഉയര്‍ത്തി. അതിന് മുകളില്‍ സിമന്റ് ഇഷ്ടികകള്‍ നിരത്തി, സിമന്റ് ഇഷ്ടികകള്‍ക്ക് മുകളില്‍ ഇരുമ്പ് ദഹനപ്പെട്ടി വച്ച് അതിനുള്ളില്‍ ചിതയൊരുക്കിയാണ് സംസ്‌കാരം നടത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെ രാഘവന്‍പിള്ളയുടെ സംസ്‌ക്കാരം നടത്തിയത്. പരേതയായ പൊന്നമ്മയാണ് ഭാര്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button