KeralaLatest News

ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യ വിഷബാധ : നിരവധി പേർ ആശുപത്രിയിൽ

വയനാട്: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യ വിഷബാധ. വയനാട്ടിലെ പനമരം ദുരിതാശ്വാസ ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുറമെ നിന്നെത്തിയ സംഘം വിതരണം ചെയ്ത ഭക്ഷണം കഴിച്ചതോടെ ആളുകള്‍ക്ക് ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നുവെന്നാണ് വിവരം. നാൽപ്പത്തിയഞ്ചോളം പേരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബലി പെരുന്നാളായതിനാൽ വയനാട്ടിലെ പല ക്യാമ്പുകളിലും പുറമെ നിന്നെത്തിയ സംഘം ഭക്ഷണം വിതരണം ചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : ലാഭമൊന്നും നോക്കാതെ പുതുവസ്ത്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് നല്‍കിയ ഈ വഴിയോര കച്ചവടക്കാരനാണ് ഇപ്പോള്‍ താരം : സ്‌നേഹത്തിന്റെ പുതിയ പേരാണ് നൗഷാദെന്ന് മന്ത്രി കെ.കെ.ശൈലജ

shortlink

Related Articles

Post Your Comments

Related Articles


Back to top button