Latest NewsIndia

വിശാഖപട്ടണത്ത് കപ്പലില്‍ വന്‍ അഗ്‌നിബാധ; ജീവനക്കാര്‍ കടലില്‍ ചാടി, ഒരാളെ കാണാനില്ല

വിശാഖപട്ടണത്ത് കപ്പലിന് തീപിടിച്ചു. കോസ്റ്റല്‍ ജാഗ്വര്‍ എന്ന കപ്പലിലാണ് തീപിടുത്തമുണ്ടായത്. വലിയ സ്ഫോടനത്തെ തുടര്‍ന്നായിരുന്നു കപ്പലില്‍ തീപിടുത്തമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 29 പേരും രക്ഷപ്പെടാനായി കടലില്‍ ചാടി. ഇവരില്‍ ഒരാളെ കാണാതായതിനെത്തുടര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.

സമീപമേഖലയിലുണ്ടായിരുന്ന റാണി റാഷ്‌മോണി എന്ന കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതാണ് ജീവനക്കാര്‍ക്ക് രക്ഷയായത്. തുടര്‍ന്ന് നാവികസേനയുടെ ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനത്തിന് എത്തി. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഇന്ത്യന്‍ തീരസംരക്ഷണ സേന പ്രസ്താവനയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button