Life Style

ഒട്ടുമിക്ക സ്ത്രീകളിലും കാണുന്ന ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ സ്തനാര്‍ബുദത്തിന്റേയാകാം.. ഇവ ശ്രദ്ധിയ്ക്കുക

ഒട്ടുമിക്ക സ്ത്രീകളിലും കാണുന്ന ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ സ്തനാര്‍ബുദത്തിന്റേയാകാം.. ഇവ ശ്രദ്ധിയ്ക്കുക തുടക്കത്തിലെ തന്നെ തിരിച്ചറിഞ്ഞാല്‍ വളരെ പെട്ടെന്ന് ചികിത്സിച്ച് മാറ്റാവുന്ന രോഗമാണ് സ്തനാര്‍ബുദം.

സ്വയം പരിശോധനകളിലൂടെ ഇതിന്റെ തുടക്കം സ്വയം കണ്ടെത്താന്‍ കഴിയും. സംശയാസ്പദമായി എന്തെങ്കിലും സ്തനങ്ങളില്‍ കാണുകയോ എന്തെങ്കിലും വേദന അനുഭവപ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ ഡോക്ടറിനെ കണ്ട് പരിശോധന നടത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു.

ഫാസ്റ്റ് ഫുഡ് കഴിക്കുക, ജീവിശൈലിയിലെ മാറ്റങ്ങള്‍, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുക, ഇവയൊക്കെയാണ് പ്രധാനകാരണങ്ങള്‍. സ്തനത്തില്‍ തടിപ്പ്, കക്ഷത്തില്‍ മുഴ, സ്തനത്തില്‍ നിറവ്യത്യാസം ഇവയാണ് പ്രധാനലക്ഷണങ്ങള്‍. സ്തനങ്ങള്‍ ആഴ്ച്ചയില്‍ ഒരിക്കല്ലെങ്കിലും സ്വയം പരിശോധിക്കണം.

50 വയസ് കഴിഞ്ഞ സ്ത്രീകളിലാണ് ബ്രസ്റ്റ് ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതല്‍. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക, പച്ചക്കറി പഴവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക.

പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ താഴേ ചേര്‍ക്കുന്നു…

ഒന്ന്…

സ്തനങ്ങളിലെ ചെറിയ നിറമാറ്റം പോലും ക്യാന്‍സറിന്റെ ലക്ഷണങ്ങളാവാം. ചര്‍മ്മം ചുവപ്പ് നിറമാവുകയോ, വല്ലാതെ ഓറഞ്ച് തൊലി പോലെ വരളുകയോ ചെയ്യുന്നതും ക്യാന്‍സര്‍ ലക്ഷണമാകാം. സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുന്നെങ്കില്‍ അവ ശ്രദ്ധിക്കണം.

രണ്ട്…

ഒരു സ്തനത്തിന് മാത്രമായി വലിപ്പം വെയ്ക്കുകയും, ഞരമ്പുകള്‍ തെളിഞ്ഞു കാണുകയും, സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുകയും ചെയ്യുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക.

മൂന്ന്…

സ്തനങ്ങളില്‍ മാത്രമല്ല മറ്റ് ശരീരഭാഗത്തും ലക്ഷണങ്ങളും കാണാം. നെഞ്ചിന് മുകളിലെ മുറിവുകളും കാന്‍സറിന്റെ ലക്ഷണങ്ങളാകാം.

നാല്…

ആര്‍ത്തവ കാലങ്ങളില്‍ സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍ വേദനയുണ്ടാവുന്നത് സാധാരണയാണ്. ഇത് തെറ്റിദ്ധരിക്കേണ്ടതില്ല. ആര്‍ത്തവ ആരംഭത്തിന് മുമ്പ് തന്നെ തുടങ്ങുന്ന ഇത്തരം വേദന അടുത്ത ആര്‍ത്തവചക്രം തുടങ്ങി ഉടന്‍ തന്നെ ഇല്ലാതാവും. എന്നാല്‍ ഇതല്ലാതെ മറ്റു തരത്തില്‍ വേദനയുണ്ടാവുന്നുണ്ടെങ്കില്‍ പരിശോധന ആവശ്യമാണ്.

അഞ്ച്…

സ്തനങ്ങളില്‍ നിന്ന് എല്ലായിപ്പോഴും സ്രവം ഉണ്ടാവുന്നത് ക്യാന്‍സര്‍ ആവണമെന്നില്ല. അണുബാധകളുണ്ടാകുമ്പോഴും സാധാരണ മുലഞെട്ടുകളില്‍ നിന്ന് സ്രവം ഉണ്ടാവാറുണ്ട്. ചെറിയ മുറിവുകളും അപകടകരമല്ലാത്ത ട്യൂമര്‍ വളര്‍ച്ചയും സ്രവത്തിന് കാരണമാകാം.

ആറ്…

ആകൃതിയില്‍ വ്യത്യാസം തോന്നുകയും ചലിക്കുന്നുവെന്ന് തോന്നുകയും ചെയ്യുന്ന മുഴകള്‍ ശ്രദ്ധിക്കണം.

ഏഴ്…

മുലഞെട്ടുകളിലെ മാറ്റവും സ്തനാര്‍ബുദ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ഉള്ളിലേക്ക് നിപ്പിള്‍ തള്ളിയിരിക്കുകയോ വലിയുകയോ ചെയ്യുന്നതും ശ്രദ്ധിക്കണം.

എട്ട്…

മുലഞെട്ടിന് ചുറ്റുമുളള നിറമാറ്റം ശ്രദ്ധിക്കണം. അസ്വഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ഡോക്ടറെ കാണുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button