Latest NewsKeralaIndia

കോണ്‍​ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്റെ കൊലപാതകം; മുഖ്യ പ്രതിയായ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

സംഭവ ശേഷം ഇയാള്‍ വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു.

തൃശൂര്‍: കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ പുതുവീട്ടില്‍ നൗഷാദിനെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി അറസ്‌റ്റില്‍. വടക്കേക്കാട്‌ അവിയൂര്‍ വാലി പറമ്പില്‍ ഫെബീ (30)നെയാണു പിടികൂടിയത്‌. ഇയാള്‍ എസ്‌.ഡി.പി.ഐയുടെ സജീവ പ്രവര്‍ത്തകനും പോപ്പുലര്‍ ഫ്രണ്ട്‌ മന്ദലാംകുന്ന്‌ ഏരിയ പ്രസിഡന്റുമാണ്‌. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തയാളാണ് ഫബീര്‍. സംഭവ ശേഷം ഇയാള്‍ വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. ചങ്ങരംകുളത്തു നിന്നാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇക്കഴിഞ്ഞ 30നാണ് ബൈക്കിലെത്തിയ 15 സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദിനെ വെട്ടിയത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നൗഷാദ് പിറ്റേ ദിവസം മരിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകനായ നസീബിനെ നൗഷാദിന്‍റെ കൂട്ടാളികള്‍ ആക്രമിച്ച്‌ പരുക്കേല്‍പിച്ചിരുന്നു. ഇതിന്‍റെ പക പോക്കാനായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്.

എസ്ഡിപിഐയില്‍ നിന്ന് കോണ്‍ഗ്രസിലേക്കുള്ള കൊഴിഞ്ഞു പോക്ക് തടയാന്‍ നൗഷാദിനെ വകവരുത്തണമെന്ന അഭിപ്രായം ചില നേതാക്കളുണ്ടായിരുന്നതായും കേസില്‍ പിടിയിലായ മുബീന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു.മറ്റ് പ്രതികളെക്കുറിച്ച്‌ കൃത്യമായ സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൃത്യത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും ഉടന്‍ അറസ്റ്റിലാവുമെന്ന് ക്രൈബ്രാഞ്ച് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button