KeralaLatest News

വെള്ളക്കെട്ടിൽ വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം

തൃശ്ശൂർ: വെള്ളക്കെട്ടിൽ വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. മനക്കൊടി കിഴക്കുംപുറം കണ്ണനായ്ക്കല്‍ വീട്ടില്‍ സുരേഷ് (50), സഹോദരപുത്രി ആൻ റോസ് (22) എന്നിവരാണ് മരിച്ചത്. തൃശ്ശൂർ ചേറ്റുപുഴയിലാണ് സംഭവം. അപകടത്തില്‍പ്പെട്ട ബന്ധുക്കളായ മറ്റ് രണ്ടുപേരെ രക്ഷപ്പെടുത്തി.

also read : നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു : ചില ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 85 ആയെന്നാണ് റിപ്പോർട്ട്. മലപ്പുറം കവളപ്പാറയിൽ ഇന്ന് ആറ് മൃതദേഹമാണ് കണ്ടെത്തിയത്. ഇതുവരെ 19 പേരുടെ മൃതദേഹങ്ങള്‍  കവളപ്പാറയില്‍ നിന്നും  കണ്ടെടുത്തു. ഇനിയും 40 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button