Latest NewsInternational

72 കാരന് വെപ്പുപല്ല് വിതച്ച തീരാദുരിതം ഇങ്ങനെ, വെപ്പു പല്ലുള്ളവരും ഇല്ലാത്തവരും ഈ ആശുപത്രിക്കഥ വായിക്കണം 

ബ്രിട്ടനിലെ 72 കാരനായ റിട്ടയേര്‍ഡ് ഇലക്ട്രീഷ്യന്റെ ഈ കഥ എല്ലാ മനുഷ്യരും വായിക്കണം. ജാക്ക എന്ന് തത്കാലം അറിയപ്പെടുന്ന വൃദ്ധന്‍ വയറുവോദനയെത്തുടര്‍ന്ന് ചികിത്സ തേടിയ ഡോക്ടറോട് നിസാരമായ ഒരു വിവരം നല്‍കാന്‍ മറന്നുപോയി. കടുത്ത ദുരിതങ്ങളാണ് അതുമൂലം അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നത്. വയറുവേദനയെത്തുടര്‍ന്ന് രോഗനിര്‍ണയം നടത്തിയ ഡോക്ടര്‍ ജാക്കിന് ശസ്ത്രക്രിയ നടത്തി വയറില്‍ നിന്ന് ഒരു മുഴ എടുത്തുകളയാന്‍ തീരുമാനിച്ചു. എന്നാല്‍  ശസ്ത്രക്രിയ നടത്തിയ ഡോക്ടറോടും  താന്‍ വെപ്പുപല്ല് വച്ചിട്ടുണ്ട് എന്ന കാര്യം പറയാന്‍ പാവം ജാക്ക് മറന്നുപോയി. അല്ലെങ്കില്‍ അപ്പോള്‍ ആ കാര്യം പറയണമെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. ശസ്ത്രക്രിയക്ക് മുമ്പ് ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കണമെന്ന ഉത്തരവാദിത്തം അത് നടത്തിയവരും കാണിച്ചില്ല. എന്തായാലും ആ ശസ്ത്രക്രിയയെ തുടര്‍ന്ന് ജാക്കിന്  അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ ഇതാ ഇങ്ങനെ…

ജനറല്‍ അനസ്‌തേഷ്യ നല്‍കി ജാക്കിന്റെ  വയറ്റില്‍ നിന്ന് മുഴ ഡോക്ടര്‍മാര്‍  നീക്കം ചെയ്യുന്നു. തുടര്‍ന്ന് ആറ്  ദിവസത്തിന് ശേഷം ജാക്ക് എമര്‍ജന്‍സി റൂമിലേക്ക് മാറ്റപ്പെട്ടു. വായില്‍ രക്തം, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, കഠിനമായ വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണം പൊറുതിമുട്ടിയപ്പോഴായിരുന്നു വീണ്ടും ആശുപത്രിയിലേക്ക് എത്തേണ്ടിവന്നത്.

READ ALSO: കശ്മീരില്‍ വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന വിഷയത്തില്‍ സുപ്രീംകോടതി വിധി പുറത്ത്

ജാക്ക് നേരിടുന്ന ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ശേഖരിച്ച ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന അനുമാനത്തിലെത്തി.  വൈദ്യശാസ്ത്രപരമായി ശ്രദ്ധേയമായ കേസുകള്‍ വിവരിക്കുന്ന മെഡിക്കല്‍ ജേണല്‍ ബിഎംജെയാണ് ഇക്കാര്യം  റിപ്പോര്‍ട്ട് ചെയ്തത്. എന്തായാലും  മൗത്ത് വാഷും ആന്റിബയോട്ടിക്കുകളും നല്‍കി ഡോക്ടര്‍മാര്‍ അദ്ദേഹത്തെ വിട്ടയച്ചു.

എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ജാക്കിന്റെ സ്ഥിതി വീണ്ടും മോശമായി. അദ്ദേഹത്തിന് ഭക്ഷണം ഇറക്കാന്‍ പോലും കഴിയാതെയായി. ശ്വാസം കിട്ടാതെ വരുന്നതും കിടക്കുമ്പോള്‍ ശ്വാസം മുട്ട് അധികമാകുന്നതും യാര്‍മൗത്തിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസിലെ ENT വിദഗ്ധന്‍ കണ്ടെത്തി.
ഒരുതരം ന്യുമോണിയയാണെന്ന് സംശയത്തില്‍  ജാക്കിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

READ ALSO: ഈ സ്‌നേഹമാണെന്റെ ഊര്‍ജം; പ്രളയകാലത്തെ അനുഭവം പങ്കുവെച്ച് എറണാകുളം ജില്ലാ കളക്ടര്‍

മൂക്കിലൂടെ തിരുകിയ ട്യൂബിന്റെ അറ്റത്തുള്ള ഫൈബര്‍ ഒപ്റ്റിക് ക്യാമറ വഴി നടത്തിയ സ്‌കാനിംഗില്‍ (nasendoscopy) വലിയ അര്‍ദ്ധവൃത്താകൃതിയിലുള്ള ഒരു വസ്തു വോക്കല്‍ കോഡില്‍ കണ്ടെത്തി. ഇക്കാര്യം ജാക്കിനെ അറിയിച്ചപ്പോഴാണ് ആദ്യശസ്ത്രക്രിയക്ക് ശേഷം വെപ്പു പല്ല് കാണാതായ കാര്യം ജാക്ക് ഡോക്ടര്‍മാരെ അറിയിക്കുന്നത്. മെറ്റാല്‍ കവചമുള്ള  മൂന്ന് മുന്‍ പല്ലുകളാണ് നഷ്ടമായതെന്നും ഇയാള്‍ പറഞ്ഞതോടെ ഡോക്ടര്‍മാര്‍ക്ക് കാര്യം മനസിലായി. ശസ്ത്രക്രിയയിലൂടെ സ്വരനാളിയില്‍  കുടുങ്ങിയ പല്ല്  നീക്കം ചെയ്തു, ആറ് ദിവസത്തിന് ശേഷം ജാക്കിനെ  വിട്ടയക്കുകയും ചെയ്തു.

ഇതോടെ ജാക്കിന്റെ പ്രശ്‌നം തീര്‍ന്നെന്നും മെഡിക്കല്‍ സയന്‍സിന്റെ ചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമെന്നും  ഇതിനെ എഴുതിതതള്ളാന്‍ വരട്ടെ. ബ്രിട്ടനില്‍  15 വര്‍ഷത്തെ കാലയളവില്‍ ഈ രീതിയിലുള്ള   83 കേസുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് മെഡിക്കല്‍ ജേണല്‍ പറയുന്നത്. പക്ഷേ  പല്ലുകള്‍ നീക്കം ചെയ്ത് പോയ സുഖമായി പറഞ്ഞുവിട്ട ജാക്കിന്റെ പ്രശ്‌നം തുടര്‍ന്നു. രക്തസ്രാവം മൂലം ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തെ വീണ്ടും ആശുപത്രിയിലെത്തിച്ചു. തൊണ്ടയില്‍ ഉണ്ടായ മുറിവുകളാണ് ഇത്തവണ പ്രശ്‌നമായത്. കൂടുതല്‍ രക്തസ്രാവം തടയുന്നതിനുള്ള ചികിത്സ തുടങ്ങി.  ഇത്തവണ ബ്ലസ് ട്രാന്‍സ്ഫ്യൂഷനും വേണ്ടിവന്നു. ആശുപത്രിയിലേക്കുള്ള അദ്ദേഹത്തിന്റെ ആറാമത്തെയും അവസാനത്തെയും വരവില്‍  ഡോക്ടര്‍മാര്‍   ജാക്കിന്റെ മുറിഞ്ഞുപോയ   ധമനി കണ്ടെത്തി മറ്റൊരു അടിയന്തര ശസ്ത്രക്രിയ നടത്തി.

READ ALSO: അസമിലെ ദേശീയ പൗരത്വ പട്ടിക സംബന്ധിച്ച് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്

ഡോക്ടര്‍മാരെ സംബന്ധിച്ചിടത്തോളം, കാര്യങ്ങള്‍ മനസിലാക്കാന്‍ ഇത്രയധികം സമയമെടുത്തതിന് രണ്ട് വിശദീകരണങ്ങളുണ്ടാകാം. ഒന്ന്  രോഗിയില്‍ നിന്ന് കാര്യങ്ങള്‍ ശേഖരിച്ച ഡോക്ടര്‍ അവയെ തെറ്റായി വ്യാഖ്യാനിച്ച് ചികിത്സിച്ചു.’സീബ്ര റിട്രീറ്റ്’ എന്നറിയപ്പെടുന്നതാണ് രണ്ടാമത്തേത്. രോഗനിര്‍ണയം നടത്തുന്നതിനെക്കുറിച്ചുള്ള സ്വയം സംശയം കാരണം ഡോക്ടര്‍ക്ക് പറ്റുന്ന പിഴവ്. എന്തായാലും ജാക്കിന്റെ കഥ ഒരു പാഠമാണ്. കാരണം ജീവിതത്തിലൊരിക്കലെങ്കിലും നമുക്കെല്ലൊവര്‍ക്കും ആശുപത്രിയില്‍ പോയേ തീരു. അപ്പോള്‍ പാവം ജാക്കിന്റെ കഥ വെറുതേ ഒന്നോര്‍ത്തേക്കൂ. പ്രത്യേകിച്ച് വെപ്പുപല്ല് പിടിപ്പിച്ചിട്ടുണ്ടെങ്കില്‍.

READ ALSO: ഞങ്ങള്‍ക്ക് വിമാനം ആവശ്യമില്ല; സത്യപാല്‍ മാലിക്കിന് മറുപടിയുമായി രാഹുല്‍ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button