Latest NewsIndia

അസമിലെ ദേശീയ പൗരത്വ പട്ടിക സംബന്ധിച്ച് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്

ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ പട്ടിക സംബന്ധിച്ച് സുപ്രീംകോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപരത്വ പട്ടിക ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.ആധാര്‍ വിവരങ്ങള്‍ക്ക് ലഭിക്കുന്ന പരിരക്ഷ, അസം ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും ലഭിക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

പൗരത്വ പട്ടിക ആധാര്‍ ഡാറ്റ പോലെ സുരക്ഷിതം ആയി സൂക്ഷിക്കാനാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പൗരത്വ പട്ടികയില്‍ ഉള്‍പെടുത്തിയവരെയും ഒഴിവാക്കിയവരെയും സംബന്ധിച്ച രേഖകളുടെ ഹാര്‍ഡ് കോപ്പി മാത്രമേ ജില്ലാ ഓഫീസുകളില്‍ സൂക്ഷിക്കാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചു.

നിലവിലെ പൗരത്വ പട്ടിക മുഴുവനായി പുനഃപരിശോധിക്കില്ല. 2004 ഡിസംബര്‍ മൂന്നിന് ശേഷം ജനിച്ച കുട്ടികളുടെ മാതാപിതാക്കളുടെ പൗരത്വം സംബന്ധിച്ച് തര്‍ക്കം ഉണ്ടെങ്കില്‍ അവരെ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button