Latest NewsIndia

സോന്‍ഭദ്ര കൂട്ടക്കൊല; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഇന്ന് പ്രിയങ്ക ഗാന്ധി വീണ്ടും സന്ദര്‍ശിക്കും

സോന്‍ഭദ്ര: സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ഇന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വീണ്ടും സന്ദര്‍ശിക്കും. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതിനായി ഉംഭ ഗ്രാമത്തിലേക്ക് പോകാന്‍ കഴിഞ്ഞ മാസം 19ന് പ്രിയങ്ക ഗാന്ധി എത്തിയിരുന്നു. എന്നാല്‍ ഈ ശ്രമം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടഞ്ഞു. മിര്‍സപൂര്‍ ഗസ്റ്റ് ഹൗസില്‍ 24 മണിക്കൂറിലേറെ പ്രതിഷേധിച്ച പ്രിയങ്കയെ മരിച്ചവരുടെ ബന്ധുക്കള്‍ അവിടെയെത്തി കാണുകയായിരുന്നു.

ALSO READ:വെള്ളം കയറിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് എസ്ബിഐയുടെ അറിയിപ്പ്

പ്രിയങ്കയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് മരിച്ചവരുടെ കുടംബങ്ങള്‍ക്ക് കോണ്‍ഗ്രസ് 10 ലക്ഷം രൂപ വീതം സഹായധനം നല്‍കിയിരുന്നു. സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സോന്‍ഭദ്രയിലെത്തി മരിച്ചവരുടെ കുടുംബത്തെ കണ്ടിരുന്നു. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഗ്രാമത്തലവനും, കൂട്ടാളികളും നടത്തിയ വെടിവെയ്പില്‍ മൂന്ന് സ്ത്രീകളുള്‍പ്പടെ പത്ത് ആദിവാസികളാണ് സോന്‍ഭദ്രയിലെ ഉംഭഗ്രാമത്തില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമത്തലവന്‍ യോഗിദത്ത് ഉള്‍പ്പടെ 25 പേര്‍ അറസ്റ്റിലായിരുന്നു. വെടിവെയ്പിനെ കുറിച്ച് ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തി വരികയാണ്.

ALSO READ: തങ്ങള്‍ക്ക് വധഭീഷണിയുണ്ട്.. തങ്ങളെ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റണമെന്ന് യൂണിവേഴ്‌സിറ്റി കോളേജിലെ കത്തികുത്ത് കേസിലെ പ്രതികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button