KeralaLatest NewsIndia

ദുരിതാശ്വാസസഹായം : പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

ന്യൂ ഡൽഹി : കനത്ത മഴയും ഉരുൾപ്പൊട്ടലും കാരണം ദുരിതത്തിലായ വയനാടിന് ദുരിതാശ്വാസസഹായം ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വയനാട് എം.പി രാഹുൽ ഗാന്ധിയുടെ കത്ത്. ദുരന്തമേഖലകള്‍ സന്ദർശിച്ച ശേഷം വയനാടിന് പ്രത്യേക പാക്കേജ് വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. rahul-gandhi-letter

അതേസമയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഇടപെടല്‍ ആവശ്യപ്പെട്ടെന്നു രാഹുല്‍ പറഞ്ഞു. വീടും സ്വത്തും നഷ്ടപ്പെട്ടവരുടെ ഭാവി തകരില്ലെന്നും അടിയന്തര സഹായം നല്കാൻ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാനസർക്കാരിന്റെയും മേൽ എല്ലാ സമ്മദവും ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം രാഷ്ട്രീയ വൽക്കരിക്കാനില്ലെന്നും, ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

also read : സംഭാവന ചെയ്യുന്നവരെ തെറ്റിദ്ധരിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ വ്യാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button