KeralaLatest News

9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ,ഇടുക്കി ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ബുധനാഴ്ച(13.08.2019) അവധിയായിരിക്കും.

എറണാകുളം ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മഴ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാകാത്തതിനാലാണ് അവധി നല്‍കിയതെന്നും ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ , സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കുമെന്നും കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു.

Also read : രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട ലിനുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് എംടി രമേശ്

കോഴിക്കോട് പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയായിരിക്കും. ബുധനാഴ്ച റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതിനാലും പല വിദ്യാലയങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതും വിദ്യാര്‍ത്ഥികളില്‍ പലരും ദുരിതാശ്വാസ ക്യാമ്പുകളിലായതും പരിഗണിച്ചാണ് അവധി പ്രഖ്യാപിച്ചത്.

വയനാട് ജില്ലയിലെ പലയിടത്തും വെള്ളക്കെട്ട് പൂര്‍ണ്ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും ദുരന്ത സാധ്യത ഒഴിവാക്കുന്നതിനുമായാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും അവധി ബാധകമാണ്. മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. യൂണിവേഴ്‌സിറ്റിയുടെയും മറ്റും പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

also read : മഴക്കെടുതി : മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിനെതിരെ യുഡിഎഫ് എംഎല്‍എമാർ

കണ്ണൂർ ജില്ലയിൽ പ്രഫഷനൽ കോളജ് ഒഴികെയുള്ള വിദ്യാദ്യാസ സ്ഥാപനങ്ങൾക്ക് (സിബിഎസ്ഇ, ഐസിഎസ് ഉൾപ്പെടെ) നാളെ അവധി. മദ്രസകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. കോട്ടയം ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തമായതിനാൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ ഈ മൂന്ന് ജില്ലകളിലും ഓറ‌ഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും,കാസർകോട് ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button