KeralaLatest News

5 ജില്ലകളിൽ നാളെയും അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. തൃശൂര്‍, കോഴിക്കോട്, എറണാകുളം,വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകൾ എന്നിങ്ങനെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും. വയനാട്ടിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

also read : പ്രളയബാധിതര്‍ക്ക് നല്‍കിയത് കെട്ടുകണക്കിന് പുതിയ വസ്ത്രങ്ങള്‍ : നൗഷാദിനു പിന്നാലെ ആന്റോയും മലയാളികളുടെ മനസിലിടം പിടിയ്ക്കുന്നു

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തമായതിനാൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ ഈ മൂന്ന് ജില്ലകളിലും ഓറ‌ഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും,കാസർകോട് ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button