News

മഴക്കെടുതി; സംസ്ഥാനത്ത് മരണം 101 ആയി, കവളപ്പാറയില്‍ ഇന്ന് കണ്ടെത്തിയത് അഞ്ച് മൃതദേഹങ്ങള്‍

മലപ്പുറം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 101 കവിഞ്ഞു. ഉരുള്‍പൊട്ടലില്‍ മുപ്പതോളം വീടുകള്‍ മണ്ണിനടിയില്‍പ്പെട്ട കവളപ്പാറയില്‍ നിന്നും ഇന്ന് 5 മൃതദേഹങ്ങളാണ് കണ്ടത്തിയത്.

അതേസമയം പ്രദേശത്ത് കനത്ത മഴ പെയ്തത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിരുന്നു. കനത്ത മഴയില്‍ ഏതു നിമിഷവും മണ്ണ് ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് കവളപ്പാറയിലെ ഉരുള്‍പ്പൊട്ടല്‍ പ്രദേശം ഇപ്പോഴുള്ളത്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ നിര്‍ത്തി രക്ഷാപ്രവര്‍ത്തകരെ എല്ലാം പ്രദേശത്തുനിന്ന് ഒഴിപ്പിക്കുന്ന സാഹചര്യം ഇവിടെയുണ്ടായിരുന്നു.

ALSO READ: കെ.എം ബഷീറിന്റെ മരണം; ഭാര്യയ്ക്ക് ജോലി നല്‍കുന്നത് സംബന്ധിച്ചുള്ള മന്ത്രിസഭാ തീരുമാനം ഇങ്ങനെ

മഴയെ അവഗണിച്ച് രാവിലെ എട്ടുമണിക്ക് തന്നെ തെരച്ചില്‍ തുടങ്ങിയിരുന്നു. ഒരു മൃതദേഹമാണ് രാവിലത്തെ തിരച്ചിലില്‍ കണ്ടെടുത്തത്. അതിനുശേഷവും നിര്‍ത്താതെ മഴപെയ്യുന്ന സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് അവസാനിപ്പിച്ചത്. മണ്ണിനകത്തായവരെ കണ്ടെത്താന്‍ സോണാര്‍ മാപ്പിംഗ് അടക്കം സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും അതൊന്നും കവളപ്പാറയിലെ പ്രത്യേക പരിതസ്ഥിതിയില്‍ പ്രായോഗികമല്ലെന്ന് കണ്ടെത്തി ഉപേക്ഷിച്ചു. പിന്നീട് പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ നാ്‌ല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തുകയായിരുന്നു.

ALSO READ: പമ്പയിൽ ജലനിരപ്പ് ഉയരുന്നു; പത്തനംതിട്ടയിൽ ജാഗ്രത നിർദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button