KeralaLatest News

ദുരിതക്കയത്തില്‍ നിന്നും കേരളത്തിന്റെ കൈപിടിക്കാന്‍ കനയ്യ വീണ്ടുമെത്തി; ചെറുതോണിയിലെ ഹീറോ ഇതാ പുത്തുമലയില്‍

വയനാട്: പ്രളയജലം കുതിച്ചൊഴുകുന്ന ഇടുക്കി ചെറുതോണി പാലത്തിന് മുകളിലൂടെ പിഞ്ചു കുഞ്ഞിനെയും നെഞ്ചോട് ചേര്‍ത്ത് ഓടുന്ന രക്ഷാപ്രവര്‍ത്തകന്റെ ചിത്രം മലയാളികള്‍ മറക്കാന്‍ ഇടയില്ല. പ്രളയത്തിന്റെ തീവ്രത ആഴത്തില്‍ വെളിപ്പെടുത്തുന്നതായിരുന്നു ആ ചിത്രം. ദേശീയ ദുരന്ത നിവാരണ സേനാംഗമായ കനയ്യ കുമാറായിരുന്നു കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അതിസാഹസികമായി പാലം മുറിച്ചുകടന്നത്. കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈതാങ്ങായി ഇത്തവണയും കനയ്യ എത്തിയിട്ടുണ്ട്. മണ്ണിടിച്ചിലില്‍ നിരവധി പേരെ കാണാതായ വയനാട്ടിലെ പുത്തുമലയിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് കനയ്യ ഇപ്പോള്‍.

ALSO READ: പുഴകളിലെ ജലനിരപ്പുയരുന്നു; നിലമ്പൂര്‍ – തമിഴ്‌നാട് അതിര്‍ത്തിയില്‍ ഉരുള്‍പൊട്ടിയെന്ന് സൂചന

കഴിഞ്ഞ നാല് ദിവസമായി ബീഹാറുകാരനായ കനയ്യ വയനാട്ടിലുണ്ട്. എന്‍ഡിആര്‍എഫിന്റെ നാലാം ബറ്റാലിയനോടൊപ്പമാണ് കനയ്യ എത്തിയത്. ഇത്രയും വലിയ ഉരുള്‍പൊട്ടല്‍ ഇതാദ്യമായാണ് നേരിടുന്നതെന്നും അവസാനത്തെ ആളെയും കണ്ടെത്താനാണ് വന്നതെന്നും കനയ്യ പറയുന്നു. ഒപ്പം കേരളത്തില്‍ നിന്ന് നല്‍കുന്ന സ്‌നേഹത്തിന് നന്ദി പറയുകയാണദ്ദേഹം. കനയ്യയുടെ നേതൃത്വത്തില്‍ പ്രദേശത്തുനിന്ന് ഇതുവരെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

ALSO READ: സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ടും ധരിച്ച്‌ ബൈക്കില്‍ ഇരിക്കുന്ന നിലയിൽ പ്രിയദർശൻറെ മൃതദേഹം :കവളപ്പാറയിലെ ഹൃദയഭേദകമായ കാഴ്ചകൾ

കഴിഞ്ഞ വര്‍ഷം പ്രളയം വിഴുങ്ങിയ ഇടുക്കിയില്‍ നിന്നായിരുന്നു പനിച്ച് വിറയ്ക്കുന്ന കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കനയ്യയുടെ ഓട്ടം. വാഴയ്‌ത്തോപ്പ് പഞ്ചായത്തിലെ വിജയ രാജുവിന്റെയും മഞ്ജുവിന്റെയും മകന്‍ സൂരജിനെയാണ് കനയ്യ അന്ന് സാഹസികമായി രക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button