KeralaLatest News

വ​ന്‍ ശമ്പളത്തിൽ സ്പെ​ഷ്യ​ല്‍ ലെ​യ്സ​ണ്‍ ഓ​ഫീ​സറെ നിയമിച്ചതിൽ അഴിമതിയെന്ന് എം.എം.ഹസന്‍

തി​രു​വ​ന​ന്ത​പു​രം: വ​ന്‍ ശമ്പളത്തിൽ മു​ഖ്യ​മ​ന്ത്രി​യു​ടെ സ്പെ​ഷ്യ​ല്‍ ലെ​യ്സ​ണ്‍ ഓ​ഫീ​സ​റാ​യി എ. ​വേ​ല​പ്പ​ന്‍ നാ​യ​രെ നി​യ​മി​ച്ച​തിൽ അഴിമതിയെന്ന് കെപിസിസി അംഗം എം.എം.ഹസന്‍. സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന നാ​ള്‍ മു​ത​ല്‍ സി​പി​എം അ​നു​ഭാ​വി​ക​ളെ​യും സ​ഹ​യാ​ത്രി​ക​രെ​യും ആ​വ​ശ്യ​മി​ല്ലാ​ത്ത ത​സ്തി​ക​ക​ള്‍ സൃഷ്ടിച്ച്‌ കു​ടി​യി​രു​ത്തി പൊ​തു​ഖ​ജ​നാ​വി​ലെ പ​ണം ധൂ​ര്‍​ത്ത​ടി​ക്കുകയാണെന്നും ആരോപിച്ചു.

Read also:  കോടതിക്കാര്യങ്ങൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽ ലെയ്‌സൺ ഓഫീസറെ നിയമിച്ചു

സ​ര്‍​ക്കാ​രി​ന്‍റെ കേ​സു​ക​ളു​ടെ ന​ട​ത്തി​പ്പി​ന് വേ​ണ്ടി ലെ​യ്സ​ണ്‍ ഓ​ഫീ​സ​റാ​യി വേ​ല​പ്പ​ന്‍ നാ​യ​രെ പ്ര​തി​മാ​സം 1.10 ല​ക്ഷം രൂ​പ ശമ്പളം നൽകിയാണ് നിയമിച്ചിരിക്കുന്നത്. വേ​ല​പ്പ​ന്‍ നാ​യ​രു​ടെ നി​യ​മ​നം റ​ദ്ദാ​ക്ക​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശ​ക​രു​ടെ​യും പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫി​ന്‍റെ​യും ശ​മ്പ​ള​യി​ന​ത്തി​ല്‍ ത​ന്നെ വ​ലി​യൊ​രു തു​ക​യാ​ണ് ഖ​ജ​നാ​വി​ല്‍ നി​ന്നും ന​ഷ്ട​മാ​കു​ന്ന​തെന്നും ഹസൻ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button