KeralaLatest News

കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങി ദേവികുളം സബ് കലക്ടര്‍ രേണുരാജ്

 

ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ പെയ്ത് ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത് മലയോരജില്ലകളിലായിരുന്നു. 70 ലധികം പേര്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചു. ഇതോടെ കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ് ദേവികുളം സബ് കലക്ടര്‍ രേണുരാജ്. കനത്ത മഴയില്‍ പഴയ മൂന്നാര്‍ മുങ്ങിപോയിരുന്നു. ഇതോടെ മൂന്നാറില്‍ പുഴയോര കയ്യേറ്റങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് രേണുരാജ് പറഞ്ഞു. പുഴയുടെ ഒഴുക്കിന് തടസം സ്യഷ്ടിക്കുന്ന കെട്ടിടങ്ങളെപ്പറ്റി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. പുഴയ്ക്ക് തടസം സൃഷ്ടിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനാണ് തീരുമാനമെന്നും രേണുരാജ് പറഞ്ഞു.

Read Also : കനത്ത മഴയില്‍ ഒറ്റപ്പെട്ട് മൂന്നാര്‍,  കോതമംഗലവും പരിസരപ്രദേശങ്ങളും വെള്ളത്തില്‍ 

മുതിരപ്പുഴ കരകവിഞ്ഞതോടെ പഴയമൂന്നാറില്‍ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. അശാസ്ത്രീയമായ നിര്‍മാണങ്ങളും, പുഴ കയ്യേറ്റവുമാണ് മൂന്നാറിലെ വെള്ളപ്പൊക്കത്തിന് കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മൂന്നാര്‍ ടൗണിലും, പഴയമൂന്നാറിലും പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്ന നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുമെന്ന് രേണുരാജ് പറയുന്നു.

ReadAlso : മൂന്നാര്‍ കയ്യേറ്റം : മുഖ്യമന്ത്രിയുടെ നയം തിരുത്തണമെന്ന് സി.പി.ഐ

പുഴയോരത്തെ അനധിക്യത കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ മൂന്നാര്‍ തഹസില്‍ദാറെ നിയോഗിച്ചിട്ടുണ്ട്. തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും രേണുരാജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button