Latest NewsBusiness

സ്വര്‍ണത്തിന് റെക്കോഡ് വില : സ്വര്‍ണവില പവന് മുപ്പതിനായിരത്തോടടുക്കുന്നു

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോഡ് വില. പവന് 200 രൂപ കൂടി 28,000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപ കൂടി 3,500 രൂപയായി. ഇതോടെ സ്വര്‍ണം പവന് മുപ്പതിനായിരം രൂപയോട് അടുക്കുകയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്.ആഗോളവിപണിയിലെ വിലവര്‍ദ്ധനവിന് അനുസരിച്ചാണ് ആഭ്യന്തരവിപണിയിലും സ്വര്‍ണ വില കൂടുന്നത്. 2019-20 കാലയളവില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ വില അടുത്തെങ്ങും കുറയാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. കേരളത്തില്‍ ഓണം, വിവാഹ സീസണുകള്‍ അടുത്തിരിക്കുന്നതിനാല്‍ വില വീണ്ടും കൂടാനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button