Latest NewsIndia

ഉറിയിലേക്കുള്ള പാക് സേനയുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് ഇന്ത്യന്‍ സൈന്യം

പാക് ഭീകരഗ്രൂപ്പുകളെ ഇന്ത്യയിലേക്ക് കടത്തിവിടാനുള്ള ശ്രമമാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് എന്‍.ഐ.എ

ശ്രീ​ന​ഗ​ര്‍‌: രാ​ജ്യം സ്വാ​ത​ന്ത്ര്യ ദി​നം കൊ​ണ്ടാ​ടാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ശേ​ഷി​ക്കെ ജ​മ്മു​കാ​ഷ്മീ​രി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം. കാ​ഷ്മീ​രി​ലെ ഉ​റി സെ​ക്ട​റി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തി​നു ശ്ര​മം ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍, പാ​ക്കി​സ്ഥാ​ന്‍റെ ഈ ​നീ​ക്കം ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന് രണ്ടുദിവസം മുന്‍പാണ് പാകിസ്ഥാന്റെ പ്രകോപനം.

പാക് ഭീകരഗ്രൂപ്പുകളെ ഇന്ത്യയിലേക്ക് കടത്തിവിടാനുള്ള ശ്രമമാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ള്‍‌​ക്കു മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​യി​ലേ​ക്ക് ഭീ​ക​ര ഗ്രൂ​പ്പി​നെ ക​ട​ത്തി വി​ടു​ക​യാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍റെ ല​ക്ഷ്യ​മെ​ന്ന് എ​ന്‍​ഐ​എ വ്യ​ക്ത​മാ​ക്കി. കാ​ഷ്മീ​രി​ല്‍ പ്ര​ശ്നം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍റെ ല​ക്ഷ്യ​മെ​ന്നാ​ണ് സൈ​ന്യ​ത്തി​ന്‍റെ നി​ഗ​മ​നം.

പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ള്ള ഏ​തു നീ​ക്ക​ങ്ങ​ളെ​യും നേ​രി​ടാ​ന്‍ ഇ​ന്ത്യ സു​സ​ജ്ജ​മാ​ണെ​ന്നും എ​ന്‍​ഐ​എ വൃ​ത്ത​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. കാ​ഷ്മീ​ര്‍ വി​ഭ​ജ​ന​ത്തി​നെ​തി​രാ​യ പാ​ക് നി​ല​പാ​ടി​നു പി​ന്നാ​ലെ കാ​ഷ്മാ​രി​ല്‍ ക​ര്‍​ശ​ന സു​ര​ക്ഷ​യാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ദേ​ശീ​യ സു​ര​ക്ഷാ ഉ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ല്‍‌ കാ​ഷ്മീ​രി​ല്‍ ത​ങ്ങി​യാ​ണ് സു​ര​ക്ഷാ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍‌​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button