News

കനത്തമഴ; പ്രസവവേദനയില്‍ പുളയുന്ന യുവതിയെ അതിസാഹസികമായി ആശുപത്രിയില്‍ എത്തിച്ച ഓട്ടോ ഡ്രൈവര്‍ക്ക് സോഷ്യല്‍മീഡിയയുടെ കൈയടി

മഴമൂലം റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിക്കിടന്ന ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറാണ് സോഷ്യല്‍മീഡിയയിലെ താരം. പ്രസവവേദനയില്‍ പുളയുന്ന യുവതിയെ അതിസാഹസികമായാണ് 34 കാരനായ മഹാരാഷ്ട്ര ദൊങ്ഗാര്‍പട സ്വദേശി സാഗര്‍ കാംലകാര്‍ ഗാവഡ് എന്ന ഓട്ടോ ഡ്രൈവര്‍ ആശുപത്രിയിലെത്തിച്ചത്.

READ ALSO: ജനങ്ങളില്‍ നിന്നും ദുരിതാശ്വാസ നിധിയിലേയ്‌ക്കെത്തുന്ന ഫണ്ട് അര്‍ഹതപ്പെട്ടവര്‍ക്ക് എന്ത് കൊണ്ട് കിട്ടുന്നില്ല ? ചോദ്യം ചോദിച്ച് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച ധര്‍മ്മജനെതിനെ സിപിഎം സൈബര്‍ പോരാളികളുടെ ഭീഷണി

കനത്തമഴമൂലം കഴിഞ്ഞ ദിവസം വിരാര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഏഴ് മാസം ഗര്‍ഭിണിയായ യുവതിക്ക് പെട്ടന്ന് പ്രസവവേദന അനുഭവപ്പെട്ടു. ഭര്‍ത്താവ് സഹായത്തിനായി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി. അപ്പോഴാണ് പശ്ചിമ റെയില്‍വേ അനുവദിച്ച സ്ഥലത്ത് പാര്‍ക്ക് ചെയ്ത നിലയില്‍ സാഗറിന്റെ ഓട്ടോ യുവാവ് കാണുന്നത്.

READ ALSO: ജനങ്ങള്‍ മുംബൈ എന്ന മഹാനഗരത്തെ കൈവിടുന്നു : കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മുംബൈ വിട്ടവരുടെ കണക്കുകളും അതിനുള്ള കാരണങ്ങളും പുറത്ത്

സഹായമഭ്യര്‍ത്ഥിച്ച ഉടന്‍ തന്നെ മറ്റൊന്നും ആലോചിക്കാതെ ഓട്ടോറിക്ഷയുമായി യുവതിയുടെ അടുത്തെത്തി ഇയാള്‍. നിമിഷനേരങ്ങള്‍ കൊണ്ട് യുവതിയെ സഞ്ജീവനി ആശുപത്രിയിലെത്തിച്ചു ഇയാള്‍. പ്ലാറ്റ്ഫോമിലൂടെ സാഗര്‍ ഓട്ടോ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായി. പ്ലാറ്റ്ഫോമില്‍ ഓട്ടോറിക്ഷ ഓടിച്ചതിന്റെ പേരില്‍ സാഗറിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

READ ALSO: പ്രതിപക്ഷ സ്ഥാനത്ത് ഗര്‍ജിയ്ക്കുന്ന മുഖം ആരുടെ ? സര്‍വേയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്തത് ഈ നേതാവിനെ : :പ്രധാനമന്ത്രി മോദി കഴിഞ്ഞാല്‍ ജനങ്ങളുടെ പിന്തുണ ലഭിച്ചതും ഈ നേതാവിനു തന്നെ

shortlink

Related Articles

Post Your Comments

Related Articles


Back to top button