Latest NewsIndia

‘ഏകഭാരതം ശ്രേഷ്ഠ ഭാരതം ‘ രാജ്യം ഇന്ന് 73-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു: കനത്ത സുരക്ഷ, കശ്മീരില്‍ അതീവ ജാഗ്രത

നൂറ്റാണ്ടുകളോളം നീണ്ട വൈദേശിക അടിമത്തത്തിൽനിന്ന്‌ സ്വാതന്ത്ര്യത്തിലേക്കുള്ള പാത ചോരയും കണ്ണീരും വീണു കുതിർന്നതായിരുന്നു

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ചതിന്റെയും 1947-ൽ സ്വതന്ത്ര രാജ്യമായതിന്റെയും ഓർമയും ആഘോഷവുമാണ് ഓരോ സ്വാതന്ത്ര്യദിനവും. നമ്മുടെ നാട് സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് ഉണർന്നെഴുന്നേറ്റിട്ട് 72 വർഷം തികയുന്നു. ആയിരക്കണക്കിന് ദേശാഭിമാനികൾ ജീവനുംരക്തവും ത്യജിച്ചാണ് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. നൂറ്റാണ്ടുകളോളം നീണ്ട വൈദേശിക അടിമത്തത്തിൽനിന്ന്‌ സ്വാതന്ത്ര്യത്തിലേക്കുള്ള പാത ചോരയും കണ്ണീരും വീണു കുതിർന്നതായിരുന്നു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ഹോമിച്ച വീരനായകന്മാരെ ഓർക്കാൻ കൂടിയുള്ളതാണ് ഓരോ സ്വാതന്ത്ര്യദിനവും.പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്‌ കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. കശ്മീര്‍ പുനസംഘടന ഉള്‍പ്പെടെയുള്ള നിര്‍ണായ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ പാക് പ്രകോപനം ഉണ്ടായേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.

ചെങ്കോട്ടയ്ക്ക് ചുറ്റും നിരീക്ഷണം നടത്താന്‍ 500 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കശ്മീമിരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനമാണിത്. 1.5 ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് താഴ്വരയില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button