Latest NewsIndia

ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ മധുരം കൈമാറാതെ ഇന്ത്യാ – പാക് സേനകള്‍

ദേശീയ ദിനാഘോഷങ്ങളിലും മതപരമായ ആഘോഷ ദിനങ്ങളിലും ഇന്ത്യയിലെയും പാകിസ്താനിലെയും അതിര്‍ത്തിരക്ഷാ സേനകള്‍ മധുരം പങ്കിടുന്നത് പതിവാണ്.

അട്ടാരി (പഞ്ചാബ്): പാകിസ്താന്റെ സ്വാതന്ത്ര്യദിനത്തില്‍ മധുര പലഹാരങ്ങള്‍ കൈമാറുന്ന പതിവുരീതി തെറ്റിച്ച്‌ അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) യും പാകിസ്താന്‍ റേഞ്ചേഴ്‌സും. പഞ്ചാബിലെ അട്ടാരി – വാഗാ അതിര്‍ത്തിയില്‍ ഇത്തവണ ഇരുരാജ്യങ്ങളുടെയും സേനകള്‍ മധുരംകൈമാറിയില്ല. ഇത്തവണത്തെ പെരുന്നാളിനും പതിവുള്ള മധുരം കൈമാറ്റം ഉണ്ടായിരുന്നില്ല. ദേശീയ ദിനാഘോഷങ്ങളിലും മതപരമായ ആഘോഷ ദിനങ്ങളിലും ഇന്ത്യയിലെയും പാകിസ്താനിലെയും അതിര്‍ത്തിരക്ഷാ സേനകള്‍ മധുരം പങ്കിടുന്നത് പതിവാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വളരെയധികം മോശമാകുന്ന സാഹചര്യങ്ങളില്‍ മാത്രമാണ് മുടങ്ങാറുള്ളത്.പെരുന്നാള്‍ ദിനത്തില്‍ പാകിസ്താനി റേഞ്ചേഴ്‌സിന് മധുരം കൈമാറാന്‍ ബിഎസ്‌എഫ് ജവാന്മാര്‍ തയ്യാറായിരുന്നുവെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ അതിര്‍ത്തിക്ക് അപ്പുറത്തുനിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ല. പെരുന്നാളിന് മധുര പലഹാരങ്ങളുടെ കൈമാറ്റം ഉണ്ടാവില്ലെന്ന് പാക് റേഞ്ചേഴ്‌സ് നേരത്തെതന്നെ ബിഎസ്‌എഫിനെ അറിയിച്ചിരുന്നു.

40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിക്കാനിടയായ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. ബലാക്കോട്ടിലെ ഭീകര ക്യാമ്പുകള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ അകല്‍ച്ച വര്‍ധിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വ്യവസ്ഥകള്‍ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാകിസ്താന്‍ നിര്‍ത്തലാക്കുകയും ന്യൂഡല്‍ഹിയിലെ പാക് സ്ഥാനപതിയെ തിരിച്ചു വിളിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button