Latest NewsIndia

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം 

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം :തികഞ്ഞു. രാജ്യത്തെ ആദ്യ ബി.ജെ.പി. പ്രധാനമന്ത്രിയായ വാജ്പേയിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ സ്മാരകമായ സദൈവ് അടലില്‍ എത്തി സ്മരണാഞ്ജലി അര്‍പ്പിച്ചു.

ബി.ജെ.പി. അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ, ബി.ജെ.പി. വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ, വാജ്പേയിയുടെ വളര്‍ത്തുമകള്‍ നമിത കൗള്‍ ഭട്ടാചാര്യ, പേരമകള്‍ നിഹാരിക തുടങ്ങിയവരും ചരമവാര്‍ഷികദിനത്തില്‍ സദൈവ് അടലില്‍ എത്തിയിരുന്നു.

Read Also : നരേന്ദ്രമോദിയെ പുറത്താക്കാന്‍ വാജ്പേയി ഒരുങ്ങിയതാണ്; എന്നാല്‍ ഒരു മുതിര്‍ന്ന നേതാവിന്റെ രാജി ഭീഷണിയെത്തുടര്‍ന്ന് പിന്മാറി- അവകാശവാദവുമായി മുന്‍ ബി.ജെ.പി നേതാവ്

ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ 2018 ഓഗസ്റ്റ് 16-നാണ് അടല്‍ ബിഹാരി വാജ്പേയി അന്തരിച്ചത്. 1999 മുതല്‍ 2004 വരെപ്രധാനമന്ത്രിയായിരുന്ന അദ്ദേഹം അഞ്ചുവര്‍ഷം പ്രധാനമന്ത്രി പദത്തിലിരുന്ന ആദ്യ കോണ്‍ഗ്രസ് ഇതര നേതാവായിരുന്നു. അതിനുമുന്‍പ് 1996-ല്‍ 13 ദിവസവും 1998 മുതല്‍ 1999 വരെ 13 മാസവും അദ്ദേഹം പ്രധാനമന്ത്രി കസേരയിലിരുന്നു. ദീര്‍ഘകാലം ലഖ്നൗവിനെ പ്രതിനിധീകരിച്ച് ലോക്സഭാംഗമായും പ്രവര്‍ത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button