KeralaLatest News

ദുരിതാശ്വാസ ക്യാമ്പിലും പണപ്പിരിവ്; സിപിഎം നേതാവിനെതിരെ രൂക്ഷവിമര്‍ശനം-വീഡിയോ പുറത്ത്

ദുരിതാശ്വാസ ക്യാമ്പിലും സിപിഎമ്മിന്റെ പണപ്പിരിവ്. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സിപിഎം പ്രാദേശിക നേതാവിന്റെ പണപ്പിരിവ്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ രൂക്ഷവിമര്‍ശനങ്ങളാണ് ഇയാള്‍ക്കെതിരെയുയരുന്നത്. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ക്യാമ്പിലാണ് സംഭവം.

READ ALSO: എന്തുചെയ്യണമെന്നോ എന്തുപറയണമെന്നോ അറിയില്ല; കരച്ചിൽ താങ്ങാനാകാതെ പ്രസംഗം അവസാനിപ്പിച്ച് പി.വി അന്‍വര്‍

സാധനങ്ങള്‍ കൊണ്ടുവരാനുള്ള വണ്ടിയിനത്തിലാണ് ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ക്യാമ്പില്‍ ലോക്കല്‍ കമ്മറ്റിയംഗം ഓമനകുട്ടന്‍ പണപിരിവ് നടത്തിയത്. മുന്‍കാലങ്ങളിലും ഇങ്ങനെ തന്നെയെന്ന് പറഞ്ഞാണ് ഇയാള്‍ പണം പിരിക്കുന്നത്. പുറത്തുനിന്നും ക്യാമ്പില്‍ എത്തിയ ആളു പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

READ ALSO: അണക്കെട്ടുകളില്‍ നീരൊഴുക്ക് കുറഞ്ഞു : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും മാറ്റം

ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ചേര്‍ത്തല തഹസില്‍ദാര്‍ പറഞ്ഞു. പണംപിരിച്ചത് തെറ്റാണെന്നും സര്‍ക്കാര്‍ എല്ലാ ചിലവിനുള്ള പണം നല്‍കുന്നുണ്ടെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി.
അതേസമയം സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ സിപിഎം നേതൃത്വം നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button