Latest NewsIndia

വെള്ളത്തിലൂടെ ഓടി ആംബുലന്‍സിന് വഴികാണിച്ച മിടുക്കന് ധീരതയ്ക്കുള്ള പുരസ്‌കാരം

രണ്ട് വര്‍ഷം മുന്‍പ് പുഴയില്‍ വീണ സ്ത്രീയെ വെങ്കിടേഷ് രക്ഷപ്പെടുത്തിയിരുന്നു.

ബംഗളൂരു: കര്‍ണാടകയില്‍ പ്രളയജലത്തിലൂടെ ഓടി ആംബുലസിനു വഴിക്കാട്ടിയ ആറാം ക്ലാസുകാരന്‍ വെങ്കിടേഷിന് ധീരതയ്ക്കുള്ള പുരസ്‌കാരം. റെയ്ച്ചൂരില്‍ നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിലാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ശരത് ബി ആണ് സംസ്ഥാന സര്‍ക്കാരിന്റെ ധീരതയ്ക്കുള്ള പുരസ്‌കാരം വെങ്കിടേഷിന് സമ്മാനിച്ചത്. കഴിഞ്ഞ ആഴ്ചയാണ് കര്‍ണാടകയിലെ കൃഷ്ണ നദിയ്ക്ക് സമീപം ദേവദുര്‍ഗ യാഡ്ഗിര്‍ റോഡില്ലായിരുന്നു വെങ്കിടേഷിന് പുരസ്‌കാരത്തിന് അര്‍ഹമായ സംഭവം നടന്നത്.

വെള്ളപ്പൊക്കത്തില്‍ കൃഷ്ണ നദി കരകവിഞ്ഞൊഴികയപ്പോള്‍ അതു വഴി വന്ന് ആംബുലന്‍സിന് പാലമേത് പുഴയേത് എന്ന് അറിയാതെ ആംബുലന്‍സ് ഡ്രൈവര്‍ നിന്നപ്പോള്‍ ഒട്ടും മടിയില്ലാതെ അപകടമാണെന്ന് സുഹൃത്തുക്കള്‍ മുന്നറിയിപ്പ് നല്‍കിട്ടും അവയെല്ലാം തള്ളിയാണ് സാഹസികതയ്ക്ക് മിടുക്കന്‍ മുതിര്‍ന്നത്.ഹിരെരായണകുംബെ സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ വെങ്കിടേഷ്.

വെങ്കിടേഷ് ആദ്യമായി അല്ല ഇത്തരത്തിലുള്ള സാഹസികതയും നന്മയും ചെയ്യുന്നത്. രണ്ട് വര്‍ഷം മുന്‍പ് പുഴയില്‍ വീണ സ്ത്രീയെ വെങ്കിടേഷ് രക്ഷപ്പെടുത്തിയിരുന്നു. കര്‍ഷക കുടുംബമാണ് വെങ്കിടേഷിന്റേത്. വീട് വെള്ളത്തില്‍ മുങ്ങിയതോടെ വെങ്കിടേഷും കുടുംബവും ദുരിതാശ്വാസ ക്യാംപിലേക്ക് മാറിയിരുന്നു. എന്നാല്‍ ക്യാംപിലും വെള്ളം കയറിയതോടെ കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button