Latest NewsInternational

പാകിസ്ഥാന് വീണ്ടും അമേരിക്കയുടെ തിരിച്ചടി : കടക്കെണിയില്‍പ്പെട്ടുഴലുന്ന പാകിസ്ഥാന്‍ ആശങ്കയില്‍

വാഷിങ്ടണ്‍: പാകിസ്ഥാന് വീണ്ടും അമേരിക്കയുടെ തിരിച്ചടി. ഭീകരവാദം നിര്‍ത്തലാക്കാന്‍ പാകിസ്ഥാന്‍ നടപടിയെടുക്കുന്നില്ല എന്നാരോപിച്ച് അമേരിക്ക പാക്കിസ്ഥാന് നല്‍കിയിരുന്ന ധനസഹായം വെട്ടിച്ചുരുക്കി. 440 മില്യണ്‍ ഡോളറിന്റെ ധനസഹായമാണ് വെട്ടിക്കുറച്ചത്. ഇതോടെ പാക്കിസ്ഥാന് യു.എസ് നല്‍കിയിരുന്ന സഹായം 4.1 ബില്യണ്‍ ഡോളറായി ചുരുങ്ങി. പാക്കിസ്ഥാനുമായി 2010ല്‍ ഉണ്ടാക്കിയ പി.ഇ.പി.എ കരാര്‍ പ്രകാരമാണ് യു.എസ് സഹായം നല്‍കിയിരുന്നത്.

Read Also : പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു

2010ലെ പി.ഇ.പി.എ (പാക്കിസ്ഥാന്‍ എന്‍ഹാന്‍സ്ഡ് പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റ്) പ്രകാരമുള്ള സഹായധനമാണ് അമേരിക്ക വെട്ടി കുറച്ചത്. അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ 7.5 ബില്യണ്‍ ഡോളറിന്റെ സഹായധനമാണ് കരാറിലൂടെ പാക്കിസ്ഥാന് യു.എസ് വാഗ്ദ്ധാനം ചെയ്തിരുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന് നല്‍കി വന്നിരുന്ന 300 മില്യണ്‍ യു.എസ് ഡോളറിന്റെ സഹായധനം അമേരിക്കന്‍ ആര്‍മി കഴിഞ്ഞ വര്‍ഷം റദ്ദാക്കിയിരുന്നു. അതേവര്‍ഷം ജനുവരിയിലും ഏകദേശം ഒരു ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തി വയ്ക്കുകയുണ്ടായി.

Read Also : പാര്‍ലമെന്റിനേക്കാള്‍ ചോദ്യശരം താന്‍ വീട്ടില്‍ നിന്നാണ് നേരിടുന്നത് തുറന്നു പറഞ്ഞ് യുവ എം.പി : ഇദ്ദേഹമാണ് ഇപ്പോള്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ താരമായിരിക്കുന്നത്

അടുത്തിടെ അമേരിക്കന്‍ സന്ദര്‍ശനം നടത്തിയ ഇമ്രാന്‍ ഖാനോട് അതിന് മുമ്പ് തന്നെ ഈ വിവരം അമേരിക്ക അറിയിച്ചിരുന്നതായി ചില വിദേശമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button