Latest NewsIndia

യുവാവ് ഭാര്യയുടെ തലയറുത്ത് കനാലില്‍ ഒഴുക്കി

വിജയവാഡ : യുവാവ് ഭാര്യയുടെ തല അറുത്ത് കനാലില്‍ ഒഴുക്കി. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം.വിജയവാഡയിലെ ഏലൂരു കനാലില്‍ ഒരു സ്ത്രീയുടെ തല ഒറുകി നടക്കുന്നതായി ദേശീയ ദുരന്തനിവാരണ സേനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിനിടെ യുവാവ് പിടിയിലാകുകയായിരുന്നു

ഇക്കഴിഞ്ഞ ആഗസ്റ്റ് 11ന് 24കാരനായ യുവാവാണ് തന്റെ ഭാര്യയുടെ തല അറുത്ത് കനാലില്‍ ഒഴുക്കിയത്. അയാള്‍ പൊലീസില്‍ നല്‍കിയ മൊഴി ഇങ്ങനെ, വിജയവാഡയിലെ ശ്രീനഗര്‍ കോളനിയിലുള്ള മണിക്രാന്തീസ് എന്ന വീട്ടില്‍ വെച്ച് താന്‍ ഭാര്യയുടെ തല അരിവാള്‍ ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് തല കനാലില്‍ ഒഴുക്കുകയായിരുന്നു. ഈ സംഭവം ശരിവെയ്ക്കുന്ന സിസി ടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതി അരിവാളും അറുത്ത തലയുമായി പാലത്തിനരികില്‍ നില്‍ക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. 2015 ല്‍ വിവാഹിതരായ ഇവര്‍ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് അകന്നു ജീവിക്കുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button