Latest NewsIndia

മികച്ച സേവനത്തിനുള്ള പുരസ്കാരം ലഭിച്ച പോലീസുകാരന്‍ തൊട്ടുപിന്നാലെ കൈക്കൂലി കേസില്‍ പിടിയിലായി

ഹൈദരാബാദ്: മികച്ച സേവനത്തിന് പുരസ്കാരം നേടിയ പോലീസ് ഉദ്യോഗസ്ഥൻ ഇരുപത്തിനാല് മണിക്കൂര്‍ പിന്നിടും മുന്‍പ് തന്നെ കൈക്കൂലി കേസില്‍ അറസ്റ്റിലായി. തെലങ്കാനയിലെ മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്കാരം ലഭിച്ച മഹ്ബൂബ്നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പല്ലേ തിരുപ്പതി റെഢ്ഢിയാണ് പിടിയിലായത്.

police constable

ആവശ്യമായ രേഖകളോടെ മണല്‍ കൊണ്ടുപോയ യുവാവിനെ പിടികൂടിയ ഇയാള്‍ കേസ് ചാര്‍ജ്ജ് ചെയ്യാതിരിക്കാൻ  പതിനേഴായിരം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. മണല്‍ കൊണ്ടുപോവുന്നത് അനുമതിയോടെയാണെന്നും രേഖകള്‍ കാണിച്ചിട്ടും ഇയാള്‍ യുവാവിനെ വിടാന്‍ തയ്യാറായില്ല. സ്റ്റേഷനില്‍ വച്ച് യുവാവിനെ അപമാനിക്കാൻ ശ്രമിച്ചതോടെ യുവാവ്  അഴിമതി വിരുദ്ധ സ്ക്വാഡിനെ സമീപിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ റെഢ്ഢിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Also read : ആപ്പിള്‍ കഴിച്ച യുവതിയ്ക്ക് ദേഹാസ്വാസ്ഥ്യം : ആപ്പിള്‍ കേടാകാതിരിയ്ക്കാന്‍ ചേര്‍ക്കുന്നത് കാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button