KeralaLatest News

കവളപ്പാറയില്‍ കണ്ടെടുക്കാനുള്ളത് 21 പേരുടെ മൃതദേഹങ്ങള്‍ : ഇന്ന് ഏറ്റവും പുതിയ സംവിധാനം ഉപയോഗിച്ച് തെരച്ചില്‍

വയനാട്: മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായി ഒരാഴ്ച പിന്നിട്ടിട്ടും ഇനിയും കണ്ടെത്താനുള്ളത് 28 മൃതദേഹങ്ങള്‍. ഇതുവരെ 38 മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്തു. കാണാതായവര്‍ക്കായി ഇന്ന് ജിപിആര്‍ സംവിധാനം ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഇതോടെ തിരച്ചിലിന് വേഗം കൂടുമെന്നാണ് കണക്കുകൂട്ടല്‍.

Read Also : കവളപ്പാറയില്‍ മരണപ്പെട്ടവരുടെ മൃതദേഹം ശാന്തി തീരത്ത് ആചാരപൂർവ്വം ചിത ഒരുക്കി സംസ്‌കരിച്ച് സേവാഭാരതി പ്രവർത്തകർ

പത്തിലേറെ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. ചതുപ്പ് പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണം. മഴ മാറി നില്‍ക്കുന്നതും തെരച്ചില്‍ വേഗത്തിലാക്കിയിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഇന്ന് ഉച്ചയോടെ കവളപ്പാറയിലെത്തും.മുഴുവന്‍ പേരെയും കണ്ടെത്തുംവരെ തിരച്ചില്‍ തുടരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Read Also: മണ്ണൊലിച്ചു വന്ന മണം ആപത്തു വരാൻ പോകുന്നതുപോലെ തോന്നി: നല്ല ഇരുട്ടായിരുന്നു ചുറ്റും. അപ്പോൾ തന്നെ ഒരു തരി വെളിച്ചമില്ലാതെ ഓടി രക്ഷപ്പെട്ടതാണ് ‍ഞങ്ങളെല്ലാരും: കവളപ്പാറയിലെ ആദിവാസി കുടുംബങ്ങൾ പറയുന്നു

ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്ന പുത്തുമലയിലും റഡാര്‍ എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം തയ്യാറാക്കിയാണ് പുത്തുമലയില്‍ പ്രത്യേകം തിരച്ചില്‍ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button