Latest NewsIndia

പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രക്കാരനായ യുവ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി : പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രക്കാരനായ യുവ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം. പശ്ചിമ വിഹാറിലാണ് സംഭവം. ഗ്ലാസ് പൗഡര്‍ പുരട്ടിയ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങിയാണ് ബുദ്ധ വിഹാര്‍ സ്വദേശി മാനവ് ശര്‍മ (28) മരിച്ചത്. സിവില്‍ എന്‍ജിനിയറായ മാനവ് സഹോദരിമാര്‍ക്കൊപ്പം ബന്ധുവീട്ടിലേക്കു പോകും വഴിയാണ് അപകടത്തില്‍പെട്ടത്. മാനവിന്റെ ശ്വാസനാളി മുറിഞ്ഞുപോയി.

Read Also :  ശ്രീറാമിനെ ഒരു യുവതിക്കൊപ്പം കണ്ട ബഷീർ അവരെ ഫോളോ ചെയ്യുകയോ ദൃശ്യങ്ങൾ പകർത്തുകയോ ചെയ്തിരുന്നോ? വഫയെ മാറ്റി ശ്രീറാം ഡ്രൈവിംഗ് സീറ്റിലേക്ക് മാറിയതിൽ ദുരൂഹത

സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് രാജ്യത്ത് നിരോധിച്ച ഗ്ലാസ് പൗഡര്‍ കോട്ടിങ്ങുള്ള ചൈനീസ് പട്ടമാണ് അപകടത്തിനു ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഗ്ലാസ് പൗഡര്‍ കോട്ടിങ്ങുള്ള ഇത്തരം നൂലുകള്‍ ഉപയോഗിക്കുന്ന പട്ടങ്ങളുടെ നിര്‍മാണവും വിതരണവും രാജ്യത്ത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പശ്ചിമ വിഹാര്‍ പ്രദേശത്തെ ഫ്ളൈ ഓവറിനു സമീപത്തായിരുന്നു അപകടം. പട്ടത്തിന്റെ നൂല്‍, ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു മാനവ് ശര്‍മയുടെ കഴുത്തില്‍ ചുറ്റുകയും തൊണ്ടയില്‍ അസാധാരണമായ വിധം മുറിവുണ്ടാക്കുകയും ചെയ്തു. സ്‌കൂട്ടര്‍ നിയന്ത്രിക്കാന്‍ പോലുമാകാതെ മാനവ് ശര്‍മ താഴെ വീണു. ഉടന്‍ മാനവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments


Back to top button