KeralaLatest NewsNews

പുതിയ ശബരിമല മേല്‍ശാന്തിയെ തെരഞ്ഞെടുത്തു

സന്നിധാനം•ശബരിമലയില്‍ പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. മലപ്പുറം തിരുവനായ സ്വദേശി എ.കെ സുധീര്‍ നമ്പൂതിരിയാണ് പുതിയ ശബരിമല മേല്‍ശാന്തി. പതിറ്റാണ്ടുകളായി തുടരുന്ന നറുക്കെടുപ്പ് രീതിയിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. അഭിമുഖ പ്രക്രീയയിലൂടെ തെരഞ്ഞെടുത്ത 18 പേരില്‍ നിന്നാണ് സുധീര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തത്.

​മാളി​ക​പ്പു​റം ക്ഷേത്ര മേ​ല്‍​ശാ​ന്തി​യായി എം.എസ് പരമേശ്വരന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. ശ​ബ​രി​മല മേല്‍ശാന്തിയെ എട്ടാമത്തെ നറുക്കെടുപ്പിലും മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തിയെ നാലാമത്തെ നറുക്കെടുപ്പിലും ആണ് തെരഞ്ഞെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button