Latest NewsIndia

ന​രേ​ന്ദ്ര മോ​ദി​ക്കും ഇ​ന്ത്യ​ക്കു​മെ​തി​രെ മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി​യ പാ​ക് അ​നു​കൂ​ലി​ക​ളെ നേരിട്ട് ഷാ​സി​യ ഇ​ല്‍​മി

സോ​ള്‍: ന​രേ​ന്ദ്ര മോ​ദി​ക്കും ഇ​ന്ത്യ​ക്കു​മെ​തി​രെ മു​ദ്രാ​വാ​ക്യം വിളിച്ച പാ​ക് അ​നു​കൂ​ലി​ക​ളെ നേരിട്ട് ബി​ജെ​പി നേ​താ​വ് ഷാ​സി​Shaയ ഇ​ല്‍​മി. ഗ്ലോ​ബ​ല്‍ സി​റ്റി​സ​ണ്‍ ഫോ​റം ഡെ​ലി​ഗേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന യു​ണൈ​റ്റ​ഡ് പീ​സ് ഫെ​ഡ​റേ​ഷ​ന്‍ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഷാസിയ എത്തിയപ്പോഴായിരുന്നു സംഭവം. ഇ​ന്ത്യ​ക്കെ​തി​രേ​യും ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ​യും മുദ്രാവാക്യങ്ങൾ ഉയർത്തി പാകിസ്ഥാൻ പതാകകളുമായി ചിലർ പ്രതിഷേധിക്കുന്നത് ഷാസിയ കാണുകയുണ്ടായി.

Read also: മോ​ദി​യും അ​മി​ത്ഷാ​യും കൃ​ഷ്ണ​നും അ​ര്‍​ജു​ന​നും പോ​ലെ ; പതിനായിരങ്ങൾ പങ്കെടുത്ത സമ്മേളനവേദിയിൽ വെച്ച് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രകീർത്തിച്ച് രജനികാന്ത്

ഇതോടെ വാ​ഹ​ന​ത്തി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങി ഇ​ന്ത്യാ വി​രു​ദ്ധ മു​ദ്രാ​വ​ക്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്ത​രു​തെ​ന്ന് ഷാസിയ ആവശ്യപ്പെട്ടു. ഭ​ര​ണ​ഘ​ട​ന​യു​ടെ 370-ാം അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കി​യ​തു പൂ​ര്‍​ണ​മാ​യും ആ​ഭ്യ​ന്ത​ര​വി​ഷ​യ​മാ​ണെന്ന് ഇവർ വ്യക്തമാക്കിയെങ്കിലും പ്രതിഷേധക്കാർ മുദ്രാവാക്യം വിളി അവസാനിപ്പിച്ചില്ല. ഷാ​സി​യ​യും കൂ​ട്ടാ​ളി​ക​ളും തി​രി​കെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ഇ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെത്തുകയും ഷാ​സി​യ​യെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ​യും സ്ഥ​ല​ത്തു​നി​ന്ന് മാറ്റുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button