KeralaLatest News

ഓമനക്കുട്ടന്റെ ക്യാമ്പിലേക്ക് അവശ്യവസ്തുക്കളുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

ചേര്‍ത്തല: ഓമനക്കുട്ടന്റെ ക്യാമ്പിലേയ്ക്ക് 5 ടണ്‍ അവശ്യവസ്തുക്കളുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്‌ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റിയാണ് സാധനങ്ങൾ എത്തിച്ചത്. ക്യാമ്പിൽ പണം പിരിച്ചുവെന്ന ആരോപണം നേരിട്ട ഓമനക്കുട്ടന്റെ ആത്മാര്‍ത്ഥത തിരിച്ചറിയുന്നുവെന്ന് റവന്യു-ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വി വേണു ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാധനങ്ങളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ എത്തിയത്.

Read also: ആക്രമിക്കപ്പെടുമ്പോള്‍ ഓമനക്കുട്ടനും രാഹുല്‍ ഗാന്ധിക്കും ഒരേ വേദനയാണെന്നറിയുക- ജ്യോതികുമാര്‍ ചാമക്കാലയുടെ കുറിപ്പ്

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഓമനക്കുട്ടനെ സസ്‌പെന്റ് ചെയ്ത നടപടി സിപിഐ എം ഇന്നലെ പിന്‍വലിച്ചിരുന്നു. ഓമനക്കുട്ടന്റെ മനസിന് ജനങ്ങളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button