Latest NewsInternational

നായക്കുട്ടിയെ തിന്നാനെത്തിയ ഉടുമ്പിനെ എതിര്‍ത്ത വൃദ്ധദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

തന്റെ വളര്‍ത്തുമൃഗവും ഭീമാകാരനായ ഗോവാന ഉടുമ്പും തമ്മിലുള്ള പോരാട്ടത്തില്‍ ഇടപെട്ട 72 കാരന് ഗുരുതരപരിക്ക്. ലില്ലി എന്നു പേരുള്ള തന്റെ നായക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ക്ക് വലതുകൈയില്‍ മുറിവേറ്റത്. പല്ലിയുടെ ആക്രമണത്തില്‍ വൃദ്ധന്റെ ഭാര്യക്കും നായയ്ക്കും പരിക്കേറ്റതായി ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു.

READ ALSO: വിമാനം തകര്‍ന്ന് ഡ്യൂട്ടിക്കിടെ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ കൊല്ലപ്പെട്ടു

ഓസ്ട്രേലിയയില്‍ സാധാരണ കണ്ടുവരുന്ന മാംസഭുക്കുകളായ ജീവികളാണ് ഗോവാന ഉടുമ്പ്. ക്വീന്‍സ്ലാന്റില്‍ നിന്നുള്ള വൃദ്ധ ദമ്പതികള്‍ തങ്ങളുടെ നായയുമായി നടക്കുമ്പോഴായിരുന്നു ഉടുമ്പിന്റെ ആക്രമണം. നായയെ ആക്രമിക്കാനെത്തിയ ഉടുമ്പിനെ ചെറുക്കുന്നതിനിടെ വൃദ്ധന്റെ കെയ്ക്കും കാലിനും കാര്യമായ പരിക്കേറ്റ് രക്തം വാര്‍ന്നുപോയിരുന്നു.

READ ALSO:  നാടുകാണി ചുരത്തിലൂടെയുള്ള ഗതാഗതം : പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ അറിയിപ്പ് ഇങ്ങനെ

ആക്രമണത്തില്‍ നായക്കുട്ടി മരിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ അവള്‍ ജീവിച്ചിരിപ്പുണ്ടെന്നും ഗുരുതര പരിക്കേറ്റതായും എബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ ഭയാനകവും വിചിത്രവുമായ ആക്രമണമെന്നാണ് അധികൃതര്‍ വിശേഷിപ്പിച്ചത്. 6 അടി വരെ നീളത്തില്‍ വളരുന്ന ഈ ഉടുമ്പുകള്‍ മൂര്‍ച്ചയുള്ള പല്ലുകള്‍, നഖങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ്. ഇവ മാംസാഹാരികളായതാണ് മറ്റ് ജീവികള്‍ക്ക് വിനയാകുന്നത്. എലി, പക്ഷികള്‍, ചെറിയ പല്ലികള്‍, ഉരഗങ്ങള്‍ തുടങ്ങിയവയാണ് ഭീമന്‍ ഉടുമ്പുകള്‍ക്ക് ആഹാരമാകുന്നത്. ചിലപ്പോള്‍ ഇവ ചെറിയ നായകളെയും പൂച്ചകളെയും ഇരകളാക്കാറുണ്ട്.

READ ALSO: അവധികളുടെ പൂരം; ഓണക്കാല അവധികള്‍ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button