Latest NewsUAEGulf

യുഎഇയിൽ വ്യക്തികളുടെ ബാങ്ക് വിവരങ്ങൾ ചോർത്തി തട്ടിപ്പ് : 25 പേർ പിടിയിൽ

അബുദാബി : ബാങ്ക് തട്ടിപ്പ് നടത്തിയ നിരവധി പേർ പിടിയിൽ. വ്യക്തികളുടെ ബാങ്ക് വിവരങ്ങൾ ചോർത്തി തട്ടിപ്പ് നടത്തിയ 25 പേരെയാണ് അബുദാബി പൊലീസ് ഷാർജ, അജ്മാൻ പൊലീസിന്റെ സഹകരണത്തോടെ അറസ്റ്റ് ചെയ്തത്. 14 പേരടങ്ങിയ ആദ്യസംഘത്തെ ഷാർജയിൽനിന്നും 11 അംഗ സംഘത്തെ അജ്മാനിൽനിന്നുമാണ് പിടികൂടിയത്.

Also read : എല്ലാം മറന്നുറങ്ങണോ ഇന്ത്യയിലേക്ക്  പോരൂ;  സുഖമായി ഉറങ്ങുന്നവരുള്ള രാജ്യങ്ങളില്‍ ഇന്ത്യയും സൗദിയും മുന്നില്‍  

വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് നമ്പറും രഹസ്യകോഡുകളും കൈക്കലാക്കിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഇതിനായി ഉപയോഗിച്ച ഫോണുകളും സിം കാർഡുകളും കണ്ടെടുത്തു. ബാങ്ക് ഒരിക്കലും വ്യക്തിഗത രഹസ്യവിവരങ്ങൾ ഫോണിലൂടെ ചോദിക്കില്ലെന്ന് കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഇംറാൻ അഹ്മദ് അൽ മസ്റൂഇ പറഞ്ഞു. ഈ പശ്ചാത്തലത്തിൽ സംശയാസ്പദമായി വരുന്ന കോളുകളെ അവഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also read : 233 യാത്രക്കാരുമായി പറന്ന റഷ്യന്‍ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും പക്ഷിയിടിച്ച് തകര്‍ന്നു; പിന്നീട് സംഭവിച്ചത്

1200 ദിർഹം മാസ ശമ്പളവും ആനുകൂല്യവും വാഗ്ദാനം ചെയ്താണ് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും തട്ടിപ്പ് സംഘത്തിലേക്ക് ആളുകളെ എത്തിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ 24 അംഗ തട്ടിപ്പുസംഘത്തെയാണ് അജ്മാനിൽ നിന്നു അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button