Latest NewsIndia

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന് സിബിഐയില്‍ നിന്ന് തിരിച്ചടി

മധ്യപ്രദേശ് : മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന് സിബിഐയില്‍ നിന്ന് തിരിച്ചടി. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന്‍ രത്തുല്‍പുരിയ്‌ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മോസര്‍ ബെയറിനും എതിരെ കേസ് എടുത്തിട്ടുണ്ട്. പുരിയ കൂടാതെ കമ്പനിയിലെ മറ്റ് നാല് ഡയറക്ടര്‍മാര്‍ക്കെതിരെയും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Read Also : ബി.ജെ.പിക്കെതിരെ തുറന്നടിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്

പ്രതികളുടെ വസതികളിലും ഓഫീസുകളിലുമായി ആറ് സ്ഥലങ്ങളില്‍ ഏജന്‍സി റെയ്ഡ് നടത്തി. കമ്പനി മാനേജിംഗ് ഡയറക്ടര്‍ ദീപക് പുരി, ഡയറക്ടര്‍മാരായ നിതപുരി, സഞ്ജയ് ജെയിന്‍, വിനീത് ശര്‍മ, മോസര്‍ ബെയര്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 354 കോടി രൂപയുടെ ബാങ്ക് തട്ടിപ്പാണ് ഇവര്‍ക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം

Tags

Related Articles

Post Your Comments


Back to top button
Close
Close