KeralaLatest News

വനമേഖലയില്‍ പ്രളയ ദുരിതം അനുഭവിക്കുന്നര്‍ക്ക് സഹായവുമായി എത്തിയ സേവാ ഭാരതിയുടെ വാഹനങ്ങള്‍ തടഞ്ഞ് വനംവകുപ്പ് : ഉപരോധത്തിന് ഒടുവിൽ കളക്ടര്‍ ഇടപെട്ടു

പ്രളയ ദുരിതം അനുഭവിക്കുന്ന വനമേഖലയില്‍ സാധനങ്ങളുമായി എത്തിയ സേവാഭാരതിയുടെ വാഹനങ്ങള്‍ വനംവകുപ്പ് തടഞ്ഞു. ഇടുക്കി വളളക്കടവ് ചെക്ക് പോസ്റ്റിൽ രാവിലെ 11 മണിയോടെയാണ് സംഭവം. പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയ വഞ്ചി വയലിലെ നിവാസികള്‍ക്ക് അരി അടക്കമുളള ആവശ്യ സാധനങ്ങളുമായി വന്ന വാഹനങ്ങൾ ചെക്ക് പോസ്റ്റില്‍ എത്തിയതും പോകാനാകില്ലെന്ന്‌ പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. വനം വാസികള്‍ക്കുളള ഭക്ഷണം സര്‍ക്കാര്‍ കൊടുക്കുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.

Also read : പ്രളയബാധിത പ്രദേശങ്ങളില്‍ കുടിവെള്ളം ഉപയോഗിക്കേണ്ട വിധം

ഉടൻ തന്നെ സേവാ ഭാരതിയുടെ പ്രവര്‍ത്തകര്‍ ഊരു മൂപ്പനെ ബന്ധപ്പെട്ടു. തങ്ങള്‍ക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതോടെ സേവാ ഭാരതി പ്രവര്‍ത്തകര്‍ ചെക്ക് പോസ്റ്റ് ഉപരോധിച്ചു. മണിക്കൂറുകൾ നീണ്ട ഉപരോധത്തിന് ഒടുവിൽ സംഭവത്തിൽ കളക്ടര്‍ നേരിട്ട് ഇടപെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെക്ക് പോസ്റ്റ് തുറന്ന് നല്‍കുകയുമായിരുന്നു. ശേഷം സേവഭാരതി പ്രവര്‍ത്തകര്‍ വഞ്ചി വയലിലെ ഊരിലെത്തി വനമേഖലയിലുളളവര്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button