Latest NewsIndia

‘നാസികള്‍ക്ക് സമാനമായൊരു ഹിന്ദു ഫാഷിസ്റ്റ് ഭരണകൂടം ഇന്ത്യയെ പിടിച്ചടക്കിയിരിക്കുന്നു: പാക്കിസ്ഥാനും ഭീഷണി’- ഇമ്രാൻ ഖാന്റെ പ്രകോപനം

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളിലേക്കും പാക്കിസ്ഥാനിലേക്കും ഈ ഭീഷണി നീളുകയാണെന്നും ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ ആരോപിച്ചു.

ഇസ്ലാമാബാദ്: നാസികള്‍ക്ക് സമാനമായൊരു ഫാഷിസ്റ്റ് ഭരണകൂടം ഇന്ത്യയേയും പിടിച്ചടക്കിയിരിക്കുകയാണെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലുടെയാണ് പ്രകോപനപരമായ പ്രസ്താവന ഇമ്രാന്‍ ഖാന്‍ നടത്തിയിരിക്കുന്നത്.ഫാസിസ്റ്റ്, വംശീയ ഹിന്ദു മേധാവിത്വ പ്രത്യാശാസ്ത്രം ഇന്ത്യ പിടിച്ചെടുത്തിരിക്കുകയാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളിലേക്കും പാക്കിസ്ഥാനിലേക്കും ഈ ഭീഷണി നീളുകയാണെന്നും ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ ആരോപിച്ചു.

ആർഎസ്എസിന്റെ വംശഹത്യാ ആശയങ്ങള്‍ മനസിലാക്കാന്‍ ഗൂഗിള്‍ നോക്കിയാല്‍ മതി. ഇപ്പോള്‍ തന്നെ ഇന്ത്യയിലെ നാലു ലക്ഷം മുസ്സീങ്ങള്‍ പൗരത്വ റദ്ദാക്കല്‍, തടവറ ഭീഷണികളിലാണ്. ‘ഇന്ത്യന്‍ അധിനിവേശ കശ്മീരിലെ’ 90 ലക്ഷം ജനങ്ങളെ രണ്ടാഴ്ചയിലേറെയായി തടവിലാക്കിയിരിക്കുകയാണ്. മോഡി നിയന്ത്രിക്കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ആണാവായുധം കൈവശം വെച്ചിരിക്കുന്നതില്‍ ലോകം ആശങ്കപ്പെടേണ്ടതുണ്ടെന്നും ഇമ്രാന്‍ ആരോപം ഉയര്‍ത്തി.

ഇതിന്റെ അപകടസൂചനകള്‍ മനസിലാക്കിയാണ് ഐക്യരാഷ്ട്ര സഭ നിരീക്ഷകനെ അയയ്ക്കാന്‍ തീരുമാനിച്ചതെന്നും ഇമ്രാന്‍ ട്വീറ്റില്‍ കുറിച്ചു.

Tags

Post Your Comments


Back to top button
Close
Close