Latest NewsInternational

മനുഷ്യബോംബാക്രമണത്തെ അപലപിച്ചു; ഐഎസിന്റെ മുഴുവന്‍ സംരക്ഷണ കേന്ദ്രങ്ങളും തകർക്കുമെന്ന്‌ അഫ്ഗാന്‍ പ്രസിഡന്റ്

കാബൂള്‍: ഐഎസിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഖാനി രംഗത്ത്. ഐഎസിന്റെ മുഴുവന്‍ സംരക്ഷണ കേന്ദ്രങ്ങളും തകര്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ALSO READ: മോദിയുമായി സംസാരിച്ച ശേഷം ട്രംപ് ഇമ്രാൻ ഖാനെ വിളിച്ചു, നാവടക്കണമെന്ന് നിർദ്ദേശം

63 പേരെ കൊലപ്പെടുത്തിയ മനുഷ്യബോംബാക്രമത്തെ അപലപിക്കവേയാണ് ഖാനി ശക്തമായി പ്രതികരിച്ചത്. അമേരിക്കയും താലിബാനുമായി 18 വര്‍ഷമായി നടത്തിവന്ന യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിനിടെയാണ് കാബൂളില്‍ അക്രമം നടന്നത്.

ALSO READ: ആ മൂന്ന് പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്യണം; നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിനെ പ്രകീര്‍ത്തിച്ച്‌ പി ചിദംബരം

രാജ്യത്തിന്റെ 100-ാം സ്വാതന്ത്ര്യദിനാചരണങ്ങളെ കരിനിഴലിലാക്കിക്കൊണ്ടാണ് വിവാഹച്ചടങ്ങിനിടെ മനുഷ്യബോംബ് പൊട്ടിത്തെറിച്ചത്. ദയവുചെയ്ത് ‘അഫ്ഗാനികളുടെ നന്മക്കായി അഫ്ഗാന്‍ വിടൂ’ എന്ന അപേക്ഷയും താലിബാന്‍ അമേരിക്കയ്ക്ക് മുന്നില്‍ വച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button