Latest NewsIndiaInternational

മോദിയുമായി സംസാരിച്ച ശേഷം ട്രംപ് ഇമ്രാൻ ഖാനെ വിളിച്ചു, നാവടക്കണമെന്ന് നിർദ്ദേശം

കാശ്‌മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ നേതാക്കള്‍ മാന്യതയില്ലാത്തതും ഇന്ത്യാവിരുദ്ധവുമായ പ്രസ്‌താവനകള്‍ തുടരുന്നുവെന്ന് മോദി ട്രംപിനോട് വ്യക്തമാക്കിയിരുന്നു.

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മോദിയുമായുള്ള ടെലിഫോൺ സംഭാഷണത്തിന് ശേഷം ഉടൻ തന്നെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായും സംസാരിച്ചു. ഇത്തവണ പരുഷമായാണ് സംസാരിച്ചതെന്നാണ് റിപ്പോർട്ട്.
ഒരാഴ്ചക്കിടെ ഇമ്രാന്‍ ഖാനുമായി രണ്ടാം വട്ടമാണ് ട്രംപ് ചര്‍ച്ച നടത്തുന്നത്. ആദ്യ ചര്‍ച്ച കശ്മീര്‍ വിഷയം യുഎന്‍ രക്ഷാ സമിതിയില്‍ ചര്‍ച്ച ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു.കാശ്‌മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ നേതാക്കള്‍ മാന്യതയില്ലാത്തതും ഇന്ത്യാവിരുദ്ധവുമായ പ്രസ്‌താവനകള്‍ തുടരുന്നുവെന്ന് മോദി ട്രംപിനോട് വ്യക്തമാക്കിയിരുന്നു.

തുടര്‍ന്നാണ് ട്രംപിന്റെ നിര്‍ണായക നീക്കം കശ്മീരിനെക്കുറിച്ച്‌ ആരോപണ പ്രത്യാരോപണം നിര്‍ത്തി മാന്യമായ രീതിയില്‍ പ്രസ്താവനകളും ചര്‍ച്ചകള്‍ നടത്തണമെന്ന് ട്രംപ് ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടു. കാശ്‌മീര്‍ പ്രശ‌്‌നം രമ്യമായി പരിഹരിക്കണമെന്നും നിലവിലെ പ്രശ്‌നങ്ങള്‍ വഷളാക്കരുതെന്നും ട്രംപ് ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താ‌വനയില്‍ പറഞ്ഞു. ഇന്ത്യയുമായുള്ള സാമ്ബത്തിക സഹകരണം വര്‍ദ്ധിപ്പിക്കാമെന്ന് ട്രംപ് മോദിക്ക് ഉറപ്പുനല്‍കുകയും ചെയ്തു. കാശ്‌മീരില്‍ നിലവില്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നത്.

എന്നാല്‍ ഇത് പരിഹരിച്ച്‌ സമാധാനത്തോടെ മുന്നോട്ട് പോകണമെന്ന് ഇരുനേതാക്കളോടും ആവശ്യപ്പെട്ടതായും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. അതേസമയം, അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഇന്ത്യയില്‍ എന്തൊക്കെ കുഴപ്പങ്ങളുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മോദി ട്രംപുമായി സംസാരിച്ചത്. മേഖലയിലെ സമാധാനം തകര്‍ക്കുന്നതിന് ചില മാദ്ധ്യമങ്ങളും നേതാക്കളും പ്രവര്‍ത്തിക്കുന്നതായും മോദി ചൂണ്ടിക്കാണിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button