Cars

ലോകത്തിലെ ഏറ്റവും വിലയുള്ള കാറിന് ശേഷം ലോകത്തെ ഞെട്ടിക്കാൻ ഈ ആഡംബര കാർ വീണ്ടും വരുന്നു

ഏകദേശം 65 കോടി വില വരുന്ന സൂപ്പർ ഹൈപ്പർ കാർ പ്രദർശിപ്പിച്ചിരിക്കുകയാണ് ബുഗാട്ടി. ലോകത്തിൽ വെറും 10 എണ്ണം മാത്രം നിർമിക്കുന്ന ഈ കാറും പുറത്തിറക്കുന്നതിന് മുൻപ് തന്നെ വിറ്റുപോയി എന്നാണ് ബുഗാട്ടി പറയുന്നത്. ബുഗാട്ടിയുടെ ഏക്കാലത്തേയും പ്രശസ്ത കാറായ ഇബി110 ന്റെ സ്മരണാർത്ഥമാണ് ചെന്റോഡിയേച്ചിയെ പുറത്തിറക്കിയിരിക്കുന്നത്.

ALSO READ: നിർമ്മാണപ്പിഴവ്; മാരുതി സുസുക്കിയുടെ പ്രമുഖ മോഡലുകൾ തിരിച്ചുവിളിക്കുന്നു

ബുഗാട്ടി സ്ഥാപകനായ എറ്റോര്‍ ബുഗാട്ടിയുടെ നൂറ്റിപ്പത്താം പിറന്നാളിനാണ് വാഹനം പുറത്തിറക്കിയത്. ഷിറോണിനെ അടിസ്ഥാനപ്പെടുത്തി ചെന്റോഡിയേചി എന്ന പേരിൽ പുറത്തിറങ്ങുന്ന വാഹനം വിലയിൽ മാത്രമല്ല കരുത്തിലും ആരേയും തോൽപ്പിക്കും. 1600 എച്ച്പിയാണ് ഈ സൂപ്പർതാരത്തിന്റെ കരുത്ത്. 1991ൽ പുറത്തിങ്ങിയ ഇബി 110 ന്റെ നിരവധി ഘടകങ്ങൾ പുതിയ സൂപ്പർകാറിൽ ഉപയോഗിച്ചിട്ടുണ്ട്. അക്കാലത്ത് വിൽപന വിജയം നേടാതിരുന്ന കാറിന്റെ വെറും 118 യൂണിറ്റുകൾ മാത്രമേ നിർമിച്ചിട്ടുള്ളു.

1995 ൽ ബുഗാട്ടി കമ്പനി പാപ്പരായതിനെതുടർന്ന് നിർമാണം അവസാനിപ്പിക്കുകയായിരുന്നു. ഇബി 110 എന്ന പേരു തന്നെ എറ്റോർ ബുഗാട്ടി 110 ന്റെ ചുറുക്കിയെഴുത്താണ്. ബുഗാട്ടി കമ്പനിയുടെ നീണ്ട ചരിത്രത്തിന്റെ സ്മരണയുണര്‍ത്തുകയാണ് ഇബി 110 എന്ന പുതിയ കാറിലൂടെ എന്നാണ് ബുഗാട്ടി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button