Latest NewsIndia

ശത്രുക്കളെ നേരിടാൻ വായു സേന കൂടുതല്‍ കരുത്തരാകുന്നു, റഫാലിനൊപ്പം കൂടുതൽ സുഖോയി യുദ്ധവിമാനങ്ങളും എത്തുന്നു’

31 ഫൈറ്റര്‍ സ്‌ക്വാഡ്രണുകളാണു സേനയുടെ പക്കലുള്ളത്. ഒരു സ്‌ക്വാഡ്രണിലുള്ളത് 18 യുദ്ധവിമാനങ്ങളും.

ന്യൂഡല്‍ഹി: വ്യാമ സേനയ്ക്ക് കരുത്ത് കൂട്ടാന്‍ സുഖോയ് യുദ്ധവിമാനങ്ങള്‍ വാങ്ങും. പഴക്കം ചെന്ന ജാഗ്വര്‍ വിമാനങ്ങളുടെ എന്‍ജിന്‍ നവീകരിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച്‌, പകരം പുതിയ സുഖോയ് 30 എംകെഐ വിമാനങ്ങള്‍ വാങ്ങാനാണു നീക്കം. പാക്കിസ്ഥാനില്‍ നിന്നുള്ള വെല്ലുവളി കൂടി കണക്കിലെടുത്താണ് പുതിയ നീക്കമെന്നാണ് സൂചന. 31 ഫൈറ്റര്‍ സ്‌ക്വാഡ്രണുകളാണു സേനയുടെ പക്കലുള്ളത്. ഒരു സ്‌ക്വാഡ്രണിലുള്ളത് 18 യുദ്ധവിമാനങ്ങളും.

സ്‌ക്വാഡ്രണ്‍ ശേഷി 42 ആണെന്നിരിക്കെ, കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അടിയന്തരമായി ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടു വായു സേന ആവശ്യപ്പെട്ടിട്ടുണ്ട്.കാലപ്പഴക്കം ചെന്ന മിഗ് 21, 27 വിമാനങ്ങളും വരും വര്‍ഷങ്ങളില്‍ ഒഴിവാക്കും.ജാഗ്വര്‍ വിമാനങ്ങളുടെ എന്‍ജിന്‍ നവീകരണത്തിനു ചെലവാകുന്ന തുകയില്‍ പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്( എച്ച്എഎല്‍) ആണു സുഖോയ് നിര്‍മ്മിക്കുന്നത്.

റഷ്യയുടെ സഹായത്തോടെ നിലവിലുള്ള സുഖോയ് വിമാനങ്ങളുടെ ആയുധ, സാങ്കേതിക സംവിധാനങ്ങള്‍ക്ക് കരുത്തുറ്റത്താക്കാനും പരിഗണനയിലുണ്ട്.ഫ്രാന്‍സില്‍ നിന്നു വാങ്ങുന്ന 36 റഫാല്‍ യുദ്ധവിമാനങ്ങളില്‍ ആദ്യത്തേത് അടുത്ത മാസം പകുതിയോടെ ഇന്ത്യയിലെത്തും. നാലെണ്ണം 2020 ഏപ്രില്‍ മെയ്‌ മാസങ്ങളിലെത്തും. 2022ന് അകം 36 വിമാനങ്ങള്‍ സേനയുടെ ഭാഗമാകും.

പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ അവ ആകാശക്കാവലൊരുക്കും. ഇതിന് പുറമേയാണ് സുഖോയ് വിമാനങ്ങള്‍ വാങ്ങുന്നത്.റഷ്യന്‍ സഹായത്തോടെ നിലവിലുള്ള സുഖോയ് വിമാനങ്ങളുടെ ആയുധ, സാങ്കേതിക സംവിധാനങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കും.’മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയിലുള്‍പ്പെടുത്തി വിദേശ പങ്കാളിത്തത്തോടെ 114 യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്കു പ്രതിരോധ മന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്.

ചൈന, പാക്കിസ്ഥാന്‍ അതിര്‍ത്തി തര്‍ക്കങ്ങളും പാക്കിസ്ഥാനില്‍ നിന്നെത്തുന്ന ഭീകരരെ നേരിടാനും ഇന്ത്യയ്ക്ക് കൂടുതല്‍ അത്യാധുനിക പോര്‍വിമാനങ്ങളും ആയുധങ്ങളും വേണം. ഇതിനായി നിരവധി പദ്ധതികളാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം ആസൂത്രണം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button