KeralaLatest News

പ്രശസ്ത മേക്കപ്പ്മാന്‍ ബിനേഷ് ഭാസ്‌കര്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത മേക്കപ്പ്മാന്‍ ബിനേഷ് ഭാസ്‌കര്‍ അന്തരിച്ചു. എറണാകുളം ലിസി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം നാളെ സ്വദേശമായ മൂവാറ്റുപുഴയില്‍ നടക്കും. ഫെഫ്ക മേക്കപ്പ് യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഫെഫ്ക ഡയറ്‌ടേഴ്‌സ് യൂണിയനാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിയിച്ചത്.

ടെലിവിഷൻ സീരിയലുകളിലൂടെയാണ് ഈ രംഗത്തെത്തുന്നത്. കൃത്യം, വർഗം, വാസ്തവം, താന്തോന്നി, മൂന്നാമതൊരാൾ എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഖരം എന്ന ചിത്രത്തിലാണ് അവസാനമായി മേക്കപ്പ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button