KeralaLatest News

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ട സംഭവം; സസ്‌പെന്‍ഷനിലായ പോലീസുകാരെ തിരിച്ചെടുത്തു; കാരണം ഇതാണ്

കൊല്ലം: മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ പോലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഒരു എ.എസ്.ഐ, രണ്ട് സി.പി.ഒ, എ.ആര്‍ ക്യാമ്പിലെ ഒരു റിസര്‍വ് പൊലീസുകാരന്‍ എന്നിങ്ങനെ നാലു പേരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ആഗസ്റ്റ് 15നാണ് പത്തനംതിട്ടയില്‍ നിന്നുള്ള മടക്കയാത്രക്കിടയില്‍ ശൂരനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചക്കുവള്ളിക്കും ഭരണിക്കാവിനുമിടയില്‍ മയ്യത്തുംകരയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗത കുരുക്കില്‍ അകപ്പെട്ടത്. അരമണിക്കൂറോളം മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍ പെട്ടിരുന്നു. പള്ളിക്കലാറ്റില്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ശൂരനാട്ട് ആരംഭിച്ച രണ്ട് ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയായിരുന്നു മന്ത്രിയുടെ ലക്ഷ്യം.

ALSO READ: സംസ്ഥാനത്ത് വീട് നിര്‍മിക്കുമ്പോള്‍ ചിലകാര്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം : സിമന്റ് മതിലുകള്‍ക്കും നിയന്ത്രണം

ഗതാഗതക്കുരുക്കിന് ഇടയാക്കിയത് വിവാഹം നടന്ന ഓഡിറ്റോറിയത്തിന് മുന്നില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്തിരുന്ന കാറാണെന്ന് മന്ത്രിക്ക് ബോദ്ധ്യപ്പെട്ടിരുന്നു. ഇതോടെയാണ് പോലീസുകാര്‍ക്കെതിരെനടപടി സ്വീകരിച്ചത് ശരിയായില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടത്. മന്ത്രിക്ക് സുരക്ഷയൊരുക്കണെമെന്ന് റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ചിനെ അംഗരക്ഷകന്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ശൂരനാട് പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ സന്ദേശം ലഭിച്ചു.

എന്നാല്‍, ഈ സമയം രണ്ട് പോലീസുകാര്‍ മാത്രമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ജി.ഡി ചാര്‍ജ് വഹിച്ചപ്പോള്‍ രണ്ടാമന്‍ വയര്‍ലസ് സെറ്റിനൊപ്പം പാറാവ് ഡ്യൂട്ടിയും നോക്കുകയായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളുമായി ബന്ധപ്പെട്ടുള്ള ചുമതലകളില്‍ ഓഫീസര്‍മാരും മറ്റു പോലീസുകാരും വ്യാപൃതരായ സാഹചര്യത്തിലായിരുന്നു മന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ കഴിയാതെ പോയത്. മുന്‍കൂട്ടി ഔദ്യോഗികമായി വയര്‍ലസ് സെറ്റിലൂടെ അറിയിക്കാതെ സമയത്ത് അനൗദ്യോഗികമായി ഫോണില്‍ അറിയിച്ചെന്ന പോരായ്മയും നടപടിക്ക് വിധേയരായ പോലീസുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ALSO READ: ദുരിതാശ്വാസത്തുക സംബന്ധിച്ച് ട്രഷറി രേഖകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയ കണക്കും വ്യത്യസ്തം : 300 കോടിയുടെ കുറവ് : തെളിവുകള്‍ നിരത്തി ബിജെപി

മന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ച് കൊല്ലം റൂറല്‍ പോലീസ് ജില്ലയിലെയും കൊല്ലം സിറ്റി പോലീസ് ആസ്ഥാനത്തെയും അച്ചടക്ക നടപടി സംബന്ധിച്ച സെക്ഷനില്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചുള്ള ഉത്തരവ് തയ്യാറായെന്നാണ് വിവരം. എന്നാല്‍ ഗതാഗതക്കുരുക്കിന് ഇടയാക്കിയ കാറിന്റെ ഉടമയ്ക്ക് കിട്ടിയത് പെറ്റി കേസ് മാത്രമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button