Latest NewsInternational

ഭൂമിക്ക് ഭീഷണിയായി വരുന്ന ഈ ഉല്‍ക്കയെ തടയാന്‍ നാസയ്‌ക്ക് പോലും കഴിയില്ല: ഒരു രാജ്യം തന്നെ തുടച്ചു നീക്കുമെന്ന് പ്രവചനം

ഭൂമിയ്ക്ക് സമീപത്തുകൂടി കടന്നുപോവാനിരിക്കുന്ന 99942 അപോഫിസ് ഉല്‍ക്കയെ കുറിച്ചുള്ള ട്വീറ്റില്‍ ഭാവിയില്‍ ഭൂമി നേരിടാന്‍ പോവുന്ന വിപത്തിനെ കുറിച്ചും മസ്ക് പ്രവചിച്ചു.

ഭൂമിയില്‍ ഒരു വലിയ ഉല്‍ക്ക പതിക്കുെമെന്നും അതിനെ തടയാന്‍ ഭൂമിയിലെ സംവിധാനങ്ങള്‍ക്ക് സാധിക്കില്ലെന്നും സ്‌പേസ് എക്‌സ് സ്ഥാപകനും സി.ഇ.ഓയുമായ ഇലോണ്‍ മസ്‌ക് പ്രവചിക്കുന്നു. നിലവിലെ ബഹിരാകാശ പ്രതിരോധങ്ങളെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രവചനം. 2029 ഓടെ ഭൂമിയ്ക്ക് സമീപത്തുകൂടി കടന്നുപോവാനിരിക്കുന്ന 99942 അപോഫിസ് ഉല്‍ക്കയെ കുറിച്ചുള്ള ട്വീറ്റില്‍ ഭാവിയില്‍ ഭൂമി നേരിടാന്‍ പോവുന്ന വിപത്തിനെ കുറിച്ചും മസ്ക് പ്രവചിച്ചു.

99942 അപോഫിസ് ഉല്‍ക്ക ഭൂമിക്ക് ഭീഷണിയല്ല. എന്നാല്‍ കുറച്ച്‌ കാലം കഴിഞ്ഞാല്‍ വലിയ ഒരു ഉല്‍ക്ക ഭൂമിയില്‍ പതിക്കുമെന്നും അത് തടയാന്‍ ഭൂമിയില്‍ നിലവിലുള്ള ഒരു പ്രതിരോധ സംവിധാനത്തിനും കഴിയില്ല. അപോഫിസ് ഉല്‍ക്ക ഭൂമിയില്‍ പതിച്ചാല്‍ വടക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരം മുഴുവന്‍ തുടച്ചും നീക്കുംവിധം ശക്തമായ സുനാമി ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞനായ നീല്‍ ഡിഗ്രാസ് ടൈസണ്‍ പറയുന്നു. ബഹിരാകാശ വാഹനങ്ങള്‍ ഭൂമിയെ വലം വെയ്ക്കുന്ന ദൂരപരിധിയായത് കൊണ്ട് ശാസ്ത്രലോകം ആശങ്കയിലാണ്. ഇതിനെ കൂടാതെ 2027ല്‍ 1990 എം.യു എന്നൊരു ഉല്‍ക്കയും ഭൂമിയ്ക്ക് അപകടകരമാവും വിധം സമീപത്തുകൂടി കടന്നുപോകുന്നുണ്ട്.

99942 അപോഫിസ് 2029 ഏപ്രില്‍ 13 നാണ് ഭൂമിയെ കടന്നുപോവുകയെന്ന് നാസ വ്യക്തമാക്കിയിരുന്നു. പത്ത് വര്‍ഷത്തിന് ശേഷമുള്ള സംഭവമാണെങ്കിലും അതിനെ കുറിച്ചുള്ള പഠനങ്ങള്‍ നാസ ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്. ഭൂമിയ്ക്ക് ഭീഷണി സാധ്യതയുള്ള 2000 ഉല്‍ക്കകളില്‍ ഒന്നാണ് 99942 അപോഫിസ്. ഭൂമിയോടടുത്ത് 19000 മൈല്‍ അല്ലെങ്കില്‍ 31000 മൈല്‍ അകലെ ഇത് എത്തുമെന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button