Latest NewsIndia

ചിദംബരത്തിന് വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല. ഇതോടെ അറസ്റ്റ് ഉടന്‍ ഉണ്ടാകാനാണ് സാധ്യത. ലിസ്റ്റ് ചെയ്യാതെ എങ്ങനെയാണ് ഹര്‍ജി പരിഗണിക്കുക എന്ന് ജസ്റ്റിസ് രമണ ചോദിച്ചു. ലിസ്റ്റ് ചെയ്താല്‍ നാളെ ഹര്‍ജി പരിഗണിച്ചേക്കും. ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ അറസ്റ്റ് തടയണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല. അതേസമയം ചിദംബരം എങ്ങും ഒളിച്ചോടിയിട്ടില്ലെന്ന് അഭിഭാഷകന്‍ കബില്‍ സിബല്‍ അറിയിച്ചു.

അതേസമയം, സിബിഐ ചിദംബരത്തിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മൂന്നുതവണ ചിദംബരത്തിന്റെ വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അടിയന്തരമായി ഹാജരാകണമെന്ന് വ്യക്തമാക്കി സിബിഐ ചിദംബരത്തിന് നോട്ടീസ് നല്‍കിയെങ്കിലും അതിനോടും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

ചിദംബരത്തിന്റെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയും പിന്നീട് 12 മണിക്കും സബിഐ സംഘം എത്തിയിരുന്നു. തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ ജോര്‍ബാഗിലുള്ള വീട്ടില്‍ നോട്ടീസ് പതിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് പി ചിദംബരം അഭിഭാഷകന്‍ മുഖേന ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ചിദംബരത്തെ ചോദ്യം ചെയ്യാനായി സിബിഐ സംഘം രാവിലെ വീണ്ടും ജോര്‍ബാഗിലുള്ള വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ കാണാന്‍ കഴിയാഞ്ഞതോടെ മടങ്ങേണ്ടി വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button