Latest NewsIndiaBusiness

ഡോളറിനെതിരെ നേരിയ മുന്നേറ്റം കാഴ്ച്ചവെച്ച് ഇന്ത്യൻ രൂപ

മുംബൈ: ഡോളറിനെതിരെ നേരിയ മുന്നേറ്റം കാഴ്ച്ചവെച്ച് ഇന്ത്യൻ രൂപ. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ 71.70 എന്ന നിലയിലായിരുന്ന ഇന്ത്യന്‍ രൂപയുടെ മൂല്യം വ്യാപാരത്തിന്‍റെ അവസാന മണിക്കൂറുകളിലേക്ക് കടന്നപ്പോൾ 71.46 എന്ന മെച്ചപ്പെട്ട മൂല്യത്തിലെത്തി. രൂപയുടെ മൂല്യത്തിൽ 24 പൈസയുടെ മുന്നേറ്റമാണ് ഉണ്ടായത്. എന്നാൽ ഇപ്പോഴും രൂപയുടെ മൂല്യം ഡോളറിനെതിരെ 70 ന് മുകളില്‍ തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നാതായി വിപണി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. രൂപയുടെ മൂല്യത്തകര്‍ച്ച ഒഴിവാക്കാനും ഓഹരി വിപണിയിലെ പ്രതിസന്ധി മറികടക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

Also read : സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ഡ്രൈവര്‍ തസ്തികയിലേയ്ക്ക് ഇനി മുതല്‍ വനിതകളും : മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടു

ഇന്നലെ 28 പൈസയുടെ ഇടിവ് നേരിട്ട് ആറ് മാസത്തിനിടയിൽ ഏറ്റവും താഴ്ന്ന നിരക്കായ 71. 71 ലേക്ക് ഇന്ത്യന്‍ രൂപ എത്തിയിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്‍റെ സൂചനകളും വിപണിയില്‍ വിദേശ നിക്ഷേപം വന്‍ തോതില്‍ പിന്‍വലിക്കുന്നതുമാണ് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയാകുന്നതെന്നാണ് റിപ്പോർട്ട്. ഏഷ്യന്‍ കറന്‍സികളില്‍ മിക്കതും മൂല്യത്തകര്‍ച്ച നേരിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button