KeralaLatest News

എസ്എഫ്ഐ-ക്യാംപസ് ഫ്രണ്ട് സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു

കൊല്ലം: എസ്എഫ്ഐ-ക്യാംപസ് ഫ്രണ്ട് സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. ചാത്തന്നൂർ എംഇഎസ് കോളേജിലാണ് സംഭവം. എസ്എഫ്ഐ ചാത്തന്നൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ് വിനീതിനാണ് വെട്ടേറ്റത്. കോളേജിൽ ക്യാംപസ് ഫ്രണ്ട് യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ വിനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button